സി. ഗ്രേസ് മേരി SDS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയണില്‍ പ്രമുഖ വചന പ്രഘോഷകനും വറ്റിനാട് മൗന്‍ഡ് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറും തിരുവനന്തപുരം മലങ്കര നേജര്‍ അതീരൂപത വൈദികനുമായ ബഹുമാനപ്പെട്ട ദാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തുന്ന പരിശുദ്ധാത്മ നവീകരണ ധ്യാനം ബ്രിസ്റ്റോല്‍ ഫിഷ്‌ഫോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് ഏപ്രില്‍ 24,25 തിയതികളില്‍ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ നടത്തുന്നതാണ്.

ഈ വര്‍ഷം GCSC, A ലെവല്‍ തുടങ്ങിയ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

കുരിശിന്‍ ചുവട്ടിലെ ചോരക്കളത്തില്‍ നിന്നും സെഹിയോന്‍ ശാലയിലെ അഗ്നി അഭിഷേകത്തില്‍ നിന്നും പിറവികൊണ്ട ക്രിസ്തുവിന്റെ സഭയ്ക്ക് അന്നും ഇന്നും ഒറ്റ നിയോഗമെ ഉണ്ടായിരുന്നുള്ളു സാക്ഷ്യമാകുക. സാക്ഷ്യം നല്‍കേണ്ടവരുടെ സംഗമമായ സഭയെ നവീകരിക്കുക. പുത്തന്‍ ശോഭയും ഉണര്‍വ്വും നല്‍കുക എന്ന നടത്തുന്ന ഈ നവീകരണ ധ്യാനത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയന് കീഴിലുള്ള എല്ലാ മിഷന്‍ സെന്ററില്‍ നിന്നുമുള്ളഴര്‍ പങ്കെടുത്ത അനുഗ്രഹം പ്രാപിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രീ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

വിലാസം:

St. Joseph Cathelic Church
232 Forest Road
BS 16 3 QT
Bristol

കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഫിലിപ്പ് കണ്ടോത്ത്(റീജണല്‍ ട്രെസ്റ്റി : 07703063836
റോയി സെബാസ്റ്റിയന്‍(ജോയിന്റ് ട്രെസ്റ്റി): 07862701046