പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്വെന്ഷന് ‘അഭിഷേകാഗ്നി 2018’ ഒക്ടോബര്‍ 20-ാം തിയതി ആരംഭിക്കുന്നു. അട്ടപാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന് വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്വെന്ഷന് നയിക്കുന്നത്. രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷസന്ദേശം നല്കുന്നതുമാണ്.
2018 ഒക്ടോബര്‍ 20-ാം തിയതി ശനിയാഴ്ച ബര്‍മിംഹാം ബതേല്‍ കണ്വെന്ഷന് സെന്ററില്‍ ആരംഭിക്കുന്ന കണ്വെന്ഷന് 21-ാം തിയതി ഞായറാഴ്ച സ്കോട്ട്ലണ്ടിലെ മദര്‍ വെല്‍ സിവിക്ക് സെന്ററിലും 24-ാം തിയതി ബുധനാഴ്ച പ്രേസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്സെപ്ഷന് കത്തീഡ്രലിലും 25-ാം തീയതി വ്യാഴാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27-ാം തിയതി ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്ററിലും 28-ാം തിയതി ഞായറായ്ച ചെല്‍ട്ടണം റേസ് കോഴ്സിലും നവംബര്‍ 3-ാം തിയതി മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷന് സെന്റെറിലും നവംബര്‍ 4-ാം തിയതി ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്ററിലും വെച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത്. കണ്വെന്ഷന് ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. കണ്വെന്ഷന് ഒരുക്കമായി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ബര്മിംഹാമിനടുത്തിള്ള സോള്‍ട്ടിലിയിലെ അവര്‍ ലേഡി ഓഫ് റോസറി ആന്റ് സെന്റ് തെരേസാ ഓഫ് ലിസ്യു ദൈവാലയത്തില്‍ വെച്ച് ദിവ്യകാരുണ്യ ആരാധനയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.
രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന് ചെയര്മാന് റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി കണ്വെന്ഷന് നേതൃത്വം നല്‍കുന്നതാണ്.
Leave a Reply