വെയില്‍സിലെ ആദ്യത്തെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM)യൂണിറ്റിന്റെ ഉദ്ഘാടനം കാര്‍ഡിഫില്‍ നടന്നു. റവ. ഫാ. ജോയി വയലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, റവ. ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍ ജൂബിയ ജോര്‍ജ്ജ്, കൗണ്‍സിലര്‍ വര്‍ഷ ജിജി, ട്രസ്റ്റി ഡോ. ജോസി മാത്യു, എന്നിവര്‍ സംബന്ധിച്ചു.

ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രസക്തിയേക്കുറിച്ച് ആധികാരികമായി സംസാരിച്ചു. എസ്.എം.വൈ.എം ന്റെ ദൗത്യം വിശദീകരിച്ച അച്ചന്‍, വിശ്വാസത്തെക്കുറിച്ച് ആഴമായ ബോധ്യങ്ങള്‍ വളര്‍ത്തുന്നതോടൊപ്പം, വിശ്വാസാധിഷ്ഠിതമായ പ്രവര്‍ത്തികളും സാമൂഹ്യ പ്രതിബദ്ധതയും അനിവാര്യമാണെന്നും ഏവരെയും ബോദ്ധ്യപ്പെടുത്തി.

ദൈവത്തിന്റെ കരുണ നിറഞ്ഞ മുഖമായി മനുഷ്യര്‍ക്ക് വെളിപ്പെട്ട ഈശോയുടെ തിരുമുഖം ഇന്നത്തെ ലോകത്തിനു കാണിച്ചു കൊടുക്കുവാന്‍ എസ്.എം.വൈ.എം യുവാക്കളെ പ്രാപ്തരാക്കട്ടെ എന്ന് ഫാ.ജോയി ആശംസിച്ചു. ആദ്യന്തം യുവജന പങ്കാളിത്യത്തോടെ നടത്തിയ പരിപാടിയില്‍ അവര്‍ തങ്ങളുടെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കയും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് ജൂബിയ ജോര്‍ജ്ജ് വരുന്ന വര്‍ഷത്തെ പദ്ധതികള്‍ വിശദീകരിക്കുകയും കൂടുതല്‍ പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ ഏവരുടേയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. ആ കര്‍ഷകമായ നിരവധി പരിപാടികളാണ് വരുന്ന വര്‍ഷത്തെ കാത്തിരിക്കുന്നത്. Interactive career ശില്പശാല, ചാരിറ്റി നൈറ്റ്, സിനിമാ & ബൗളിങ്ങ്, ട്രെക്കിങ്ങ്, ‘എന്റെ വിശ്വാസം കണ്ടെത്തുക: ശില്‍പശാല, ക്രൈസ്തവ ജീവിതം ഇന്ന്: പരമ്പര, സ്‌പോര്‍ട്‌സ് ഡേ, വേനല്‍ക്കാല ബാര്‍ബിക്യൂ എന്നിവ പരിപാടികളുടെ സവിശേഷതകളാണ്. മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന സിനിമ ക്ലബ്ബില്‍ യുവജനങ്ങള്‍ തീരുമാനിക്കുന്ന സിനിമകള്‍ കാണുകയും അവയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതാണ്.

ഈ വര്‍ഷത്തെ സവിശേഷ പരിപാടി മാസത്തില്‍ രണ്ടു പ്രാവശ്യം നടക്കുന്ന ബൈബിള്‍ പഠന ക്ലാസുകളാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമാണ് പഠന വിഷയം.