ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെ 7.33 നാണ് രണ്ടാഴ്ചയ്ക്കിടയിൽ രണ്ടാമത്തെ ഭൂമികുലുക്കം ഉണ്ടാവുന്നത്. റിക്ചർ സ്കെയിലിൽ 3.2 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കംബ്രിയയിലെ മോസർ, കോക്കർ മൗത്ത് ആണ്.  കുലുക്കം 20 സെക്കന്റ് നീണ്ടു നിന്നു. വീടുകൾ കുലുങ്ങി വിറച്ചതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടു വിട്ടോടി. ഈ പ്രദേശങ്ങൾ കനത്ത മഞ്ഞിൽ മൂടിക്കിടക്കുകയാണ്.

ജനങ്ങൾ സോഷ്യൽ മീഡിയയിൽ ഭൂമികുലുക്കത്തെക്കുറിച്ച് നിരവധി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ ഭൂമികുലുക്കത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണ്. രണ്ടാഴ്ച മുമ്പ് സ്വാൻസി കേന്ദ്രമായി 4.2 മാഗ്നിറ്റ്യൂഡിൽ ഭൂചലനം ഉണ്ടായിരുന്നു. ഇന്നത്തെ ഭൂമി കുലുക്കത്തിൽ ഇതുവരെയും നാശനഷ്ങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.