എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള. 48 വയസ്സുളള പ്രിയങ്കാഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരന്‍പിളള. കണ്ണൂര്‍ മട്ടന്നൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു പിളളയുടെ വിവാദപ്രസംഗം.
പ്രിയങ്കാ ഗാന്ധിക്ക് 48 വയസ്സുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവരെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത് യുവ സുന്ദരി എന്നാണ്. 48 വയസ്സ് കഴിഞ്ഞാല്‍ യുവതി എന്ന് ആരെങ്കിലും വിളിക്കുമോ? അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു ശ്രീധരന്‍പിളളയുടെ ആരോപണം. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി പിളള എത്തി. പ്രിയങ്കയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. അവരുടെ വയസ്സ് സംബന്ധിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പിളളയുടെ വിശദീകരണം.