പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.