സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്. എസ്‌കലേറ്ററില്‍ നിന്നും വീണാണ് പരിക്കേറ്റിരിക്കുന്നത്. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടമുണ്ടായത്.  മുഖം ഇടിച്ച് വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബെംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശാസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ഒടിവുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്റ് ശാസ്ത്രക്രിയ്ക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ശാസ്ത്രക്രിയ്ക്ക് ശേഷം രണ്ടാഴ്ചയിലധികം വിശ്രമം ആവശ്യം വരുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്റെ സംവിധായകനാണ് ശ്രീകുമാര്‍. ഒടിയന്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോകുന്ന വേളയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ പതിനാലിന് റിലീസ് തീരുമാനിച്ചിരുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലും മുംബൈയിലുമായി ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരസ്യ സംവിധായകനായിട്ടാണ് ശ്രീകുമാര്‍ മേനോനെ എല്ലാവര്‍ക്കും പരിചയം. മഞ്ജു വാര്യരെ ചേര്‍ത്ത് വിവാദങ്ങളും അദ്ദേഹം നേരിട്ടിരുന്നു. പരസ്യത്തിലേക്ക് മഞ്ജുവിനെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനാണ്. ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നുവരെ പ്രചരണം ഉണ്ടായിരുന്നു