ഒടിയൻ സിനിമയ്ക്കെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ഫാൻസ് ആണെന്ന ആരോപണം തള്ളി ദിലീപ് ഫാൻസ്‌ ചെയർമാൻ റിയാസ് ഖാൻ.ശ്രീകുമാർ മേനോൻ മറുപടി അർഹിക്കുന്നില്ലെന്നാണ് ദിലീപ് ഫാൻസിന്റെ പ്രതികരണം.ഒരു പ്രമുഖ മാധ്യമത്തോടാണ് റിയാസ് പ്രതികരിച്ചത്.യാഥാർഥ്യം എല്ലാവര്ക്കും അറിയാമെന്നും ഇതൊന്നും അത്ര സംഭവമാക്കേണ്ട കാര്യമില്ലെന്നും അയാൾ പറയുന്ന പൊട്ടത്തരങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും റിയാസ് പ്രതികരിച്ചു.

ഒടിയൻ പ്രദർശനത്തിനെത്തിയ ആദ്യ ദിനം മുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിനാണ് സംവിധായകൻ ശ്രീകുമാർ മേനോൻ വിധേയനായത്. ഇക്കാര്യം തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാൽ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അകാരണമായി തന്നെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയാമെന്നുമായിരുന്നു ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം നടി മഞ്ജു വാര്യരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു.