നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന അമ്മയുടേയും ഫെഫ്കയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും സംയുക്ത യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ട് താരങ്ങളും സെറ്റിൽ വളരെ അധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് വിമർശിച്ചു. കഴിഞ്ഞ ദിവസം ചില യുവ താരങ്ങൾ പ്രശ്നക്കാരാണെന്ന് ഫെഫ്ക് വ്യക്തമാക്കിയിരുന്നു. സിനിമയെ തകർക്കുന്ന ചിലരുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയത്.

വർഷങ്ങൾക്ക് മുൻപ് ഒളിച്ച് ചെയ്യുകയായിരുന്നു ഇതൊക്കെ. എന്നാൽ ഇപ്പോൾ പരസ്യമായിട്ടാണ് ഇവരിതൊക്കെ ചെയ്യുന്നത്. സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇവരുടെ മുടിയും നഖവും പല്ലുമൊക്കെ പരിശോധിച്ചോട്ടെ. അങ്ങനെയുള്ളവർ സിനിമയിൽ വേണ്ട. നടൻമാരോട് ആരോടും വ്യക്തിപരാമയി യാതൊരു വിരോധവുമില്ല. എന്നാൽ ബോധമില്ലാതെ ഇവർ ചെയ്ത് കൂട്ടിയാൽ അതിന് ഉത്തരവാദിത്തം മുഴുവൻ സിനിമാ സംഘടനകൾക്കാണ്’, രഞ്ജിത്ത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരം ആളുകളുമായി സഹകരിക്കില്ലെന്നാണ് ഇനി എല്ലാ സിനിമാ സംഘടനകളുടേതും തീരുമാനം. ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേര് സിനിമയിൽ ഉണ്ട്. നല്ല സിനിമകളേയും താരങ്ങളേയും സാങ്കേതിക പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇത്തരക്കാരുമായി സഹകരിക്കാൻ തയ്യാറല്ല.