ഒരിടവേളക്ക് ശേഷം നടൻ ശ്രീനിവാസൻ തിരികെ വരാൻ ഒരുങ്ങുകയാണ്.ഒരു വലിയ ദുരന്തത്തിൽ നിന്ന് കരകയറി വരുകയാണ് ഇദ്ദേഹം. ഇടയ്ക്ക് രോഗ അവസ്ഥയിൽ കിടക്കുന്ന ഫോട്ടോസ് വൈറൽ ആയിരുന്നു. അത് കാണികളിൽ ഏറെ വേദനയുണ്ടാക്കി. നടന്‍, സംവിധായകന്‍, തിരക്കഥകൃത്ത്, തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസന്‍. കുറുക്കന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രോഗം തളര്‍ത്തിയ അവശതയില്‍ നിന്നും ചുറുചുറുക്ക് തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് ശ്രീനിവാസന്‍.

ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകന്‍ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുറുക്കൻ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് സത്യൻ അന്തിക്കാട് അദ്ദേഹത്തെ സന്ദർശിച്ചത്.കൂടുതൽ സന്തോഷവാനായും ആരോഗ്യവാനുമായാണ് ശ്രീനിയെ കാണാൻ കഴിഞ്ഞതെന്ന് സത്യൻ അന്തിക്കാട് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-“ഞാൻ രോഗശയ്യയിലായിരുന്നു.അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.”ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,”ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും”പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും.നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു- സത്യന്‍ അന്തിക്കാട് കുറിച്ചു.