ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് വ​നി​ത ഡ​ബി​ൾ​സി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി സ​ഖ്യം. ഇ​ന്ത്യ​ൻ സ​ഖ്യ​മാ​യ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം ഡ​ബി​ൾ​സി​ൽ സെ​മി​യി​ൽ ക​ട​ന്നു.

കൊ​റി​യ​ൻ സ​ഖ്യ​മാ​യ ലീ ​സോ​ഹീ-​ഷി​ൻ സ്യൂം​ഗ്ചാ​ൻ കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് ട്രീ​സ​യും ഗാ​യ​ത്രി​യും അ​ട്ടി​മ​റി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​ന്‍റെ ജ​യം. സ്കോ​ർ: 14-21, 22-20, 21-15.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു ട്രീ​സ​യു​ടേ​യും കൂ​ട്ടു​കാ​രി​യു​ടേ​യും തി​രി​ച്ചു​വ​ര​വ്. ലോ​ക റാ​ങ്കിം​ഗി​ൽ 46 ാം സ്ഥാ​ന​ത്ത് മാ​ത്ര​മു​ള്ള ഇ​ന്ത്യ​ൻ സ​ഖ്യം ര​ണ്ടാം സീ​ഡാ​യ കൊ​റി​യ​ൻ കൂ​ട്ടു​കാ​രി​ക​ളെ അ​ട്ടി​മ​റി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റും ഏ​ഴ് മി​നി​റ്റു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ പോ​രാ​ട്ട​ത്തി​ന്‍റെ സ​മ​യ​ദൈ​ർ​ഘ്യം. ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ൺ ഇ​തി​ഹാ​സം ഗോ​പി​ച​ന്ദി​ന്‍റെ മ​ക​ളാ​ണ് ഗാ​യ​ത്രി.