ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ തിഹാർ ജയിലിൽ കിടന്നപ്പോഴത്തെ ഓർമ്മകളാണ് ശ്രീശാന്ത് പങ്കുവെക്കുന്നത്. വാക്കുകൾ, എങ്ങനെ എങ്കിലും ടീമിൽ തിരിച്ചെത്തണം എന്ന വാശിയോടെയാണ് 2013 ൽ ഐപിഎല്ലിൽ കളിക്കാൻ എത്തിയത്. അപ്പോാണ് അപ്രതീക്ഷിതമായി അറസ്റ്റ് ഉണ്ടാവുന്നത്.
മൂകാംബിക ദേവിയുടെ മുന്നിൽ വെച്ച് പൂജിച്ച് കെട്ടിയ ചരട് മരണശേഷമേ അഴിക്കാവു എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവർ മുറിച്ചെടുത്തു. എന്നും തുണയായിരുന്ന ദേവി എന്നെ വിട്ട് പോവുന്നത് പോലെ തോന്നി. അത് സത്യമായിരുന്നു. തിഹാറിൽ ക്രിമിനലുകൾക്കിടയിൽ ഞാൻ ചെന്ന് വീണു. അവരെന്നെ നോട്ടമിട്ടു. ബ്ലേഡ് വെച്ച് മുറിപ്പെടുത്താൻ ശ്രമിക്കും. വാതിലിൽ നിന്ന് പറിച്ചെടുത്ത ലോഹക്കഷണം രാകി മൂർച്ച വരുത്തി ഒരുത്തൻ എന്നെ കുത്താൻ ശ്രമിച്ചു. 200 പേർക്കുള്ള ഡോർമെറ്ററിയിൽ മൂന്നൂറിലധികം തടവുകാർക്കൊപ്പമായിരുന്നു ഞാൻ.
നനഞ്ഞ ബാത്ത്‌റൂമിന് അടുത്ത് നിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവൻ സമയവും വെളിച്ചം നിറഞ്ഞ് നിന്ന മുറിയിൽ കിടന്ന് ഉറങ്ങാൻ സാധിക്കില്ലായിരുന്നു. അന്നൊക്കെ കരയുകയാണ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും വിഷമം വരാതിരിക്കാൻ ചിരിച്ച് നടന്നു. പക്ഷേ മുറിയിൽ കയറിയാൽ കരച്ചിൽ വരും. ആത്മഹത്യ ചെയ്താലോ എന്ന് വരെ താൻ ചിന്തിച്ച് പോയ നിമിഷങ്ങളായിരുന്നു അത്.
Leave a Reply