ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.   ശ്രീവല്‍സം ഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളും അറിയാവുന്ന ആളായിരുന്നു കൃഷ്ണന്‍. ശ്രീവല്‍സം ഗ്രൂപ്പ് നേരിടുന്ന ആദായ നികുതി കേസുകളുടെ ഭാഗമായി രാധാമണിയുടെ വീടും പൊലീസ് റെയ്ഡ് ചെയ്തിരുന്നു. രാധാമണി ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജരാണ്. രാധാമണിയെ ഇന്നലെ മുതല്‍ കാണ്മാനില്ല .സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.  ഹരിപ്പാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു