തെലുങ്ക് സിനിമ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി നടി ശ്രീ റെഡ്ഡി. ഫേസ്ബുക്കിലൂടെയാണ് പീഡനത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ പോസ്റ്റ് തെലുങ്ക് സിനിമ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. പീഡനം നടത്തിയ വ്യക്തിയെക്കുറിച്ചു സൂചനകള്‍ നല്‍കി കൊണ്ടായിരുന്നു ശ്രീയുടെ പോസ്റ്റ്. ഈ അടുത്തകാലത്ത് കുഞ്ഞുണ്ടായ നടനാണ് എന്ന ശ്രീയുടെ പോസ്റ്റില്‍ പറയുന്നു. നാനിക്കായിരുന്നു ഈ അടുത്ത കാലത്തു കുഞ്ഞു പിറന്നത്.

അല്ലു അര്‍ജുനാണ് എന്നും ചിലര്‍ പറയുന്നു. അല്ലു അര്‍ജുനും കുഞ്ഞ് ജനിച്ചിട്ട് അധിക കാലമായില്ല. മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ രാം ചരണ്‍ എന്നിവരെ കണ്ടു പഠിക്കണം എന്നും താരം തന്റെ പോസ്റ്റില്‍ പറയുന്നു. ഇതോടെ തെലുങ്കു സിനിമ ലോകത്ത് ശ്രീയുടെ പോസ്റ് ചര്‍ച്ചയായി മാറി കഴിഞ്ഞു.

നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും പറയാറുണ്ട്. പക്ഷേ, അതിലൂടെ നീ ആളുകളെ വൈകാരികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ മുന്നില്‍ നീ എപ്പോഴും നന്നായി നാടകം കളിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ഛനപ്പുപ്പന്മാരുടെ പിന്തുണയോടെ സിനിമയില്‍ എത്തിയ വലിയ താരങ്ങള്‍ നിന്റെ മുന്നില്‍ എത്രയോ നല്ലവരാണ്. അവരൊക്കെ മര്യാദക്കാരും നന്നായി പെരുമാറാന്‍ അറിയുന്നവരുമാണ്. നിന്റെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ കണ്ടു പഠിക്കണം. അവര്‍ക്കൊന്നും ഒരു ഈഗോയും ഇല്ല. നിനക്ക് നിന്റെതായ കുറെ രീതികളുണ്ട്.

നിനക്കൊരിക്കലും ചെറിയ സംവിധായകരെ ബഹുമാനിക്കാന്‍ കഴിയില്ല, നീ വിജയിച്ചവനാണെന്ന ധാരണയാണ് നിനക്ക്, അതൊരു തെറ്റായ മനോഭാവമാണ്. അടുത്തിടെ നിനക്കൊരു കുഞ്ഞ് ജനിച്ചു, എന്റെ അഭിനന്ദനങ്ങള്‍. പക്ഷേ, നീ ജീവിതത്തില്‍ കുറെ കരുതിയിരിക്കേണ്ടതുണ്ട്. കാരണം, നീ ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.

നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, നീ ഒന്നോര്‍ക്കണം ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. ഒരുപക്ഷേ ശിക്ഷ വിധിക്കാന്‍ സമയം എടുത്തേക്കാം, എങ്കിലും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും. വാര്‍ത്ത പുറത്തു വന്നതോടെ അല്ലു അര്‍ജുന്റെ ആരാധകരായ മലയാളി ആരാധകരും ആശങ്കയിലാണ്.