എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കമാകും. എ​സ്‌എ​സ്‌എ​ല്‍സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് നാല് ലക്ഷത്തിലധികം കുട്ടികൾ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കമാകും.   എ​സ്‌എ​സ്‌എ​ല്‍സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്   നാല് ലക്ഷത്തിലധികം കുട്ടികൾ
April 07 16:09 2021 Print This Article

ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷമാണ് തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക് നീങ്ങുന്നത്. എ​സ്‌എ​സ്‌എ​ല്‍സി, ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. 9 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ല്‍ പ​രീ​ക്ഷ ചൂ​ടി​ലേ​ക്ക് കടക്കുന്നത്.
എ​സ്‌എ​സ്‌എ​ല്‍സി പ​രീ​ക്ഷ ഏപ്രില്‍ 8 മുതല്‍ 12 വ​രെ ഉ​ച്ച​ക്ക്​ ശേ​ഷ​വും 15 മു​ത​ല്‍ രാ​വി​ലെ​യു​മാ​ണ്​ ന​ട​ക്കു​ക. ഉ​ച്ച​ക്കു​ ശേ​ഷം 1.40 മു​ത​ലും വെ​ള്ളി​യാ​ഴ്​​ച 2.40 മു​ത​ലു​​മാ​ണ്​ പ​രീ​ക്ഷ. 15 മു​ത​ല്‍ രാ​വി​ലെ 9.40 മു​ത​ലു​മാ​ണ്​ പ​രീ​ക്ഷ. 29ന്​ ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും.
ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌​എ​സ്.​ഇ പ​രീ​ക്ഷ​ക​ള്‍ 9.40ന്​ ആ​രം​ഭി​ക്കു​ക. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ 26നും ​വിഎ​ച്ച്‌എ​സ്‌ഇ ഒ​മ്പതി​ന്​ തു​ട​ങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 4,22,226 പേ​രാ​ണ്​ 2947 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ത്ത​വ​ണ എ​സ്‌എ​സ്‌എ​ല്‍സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​തി​ല്‍ 4,21,977 പേ​ര്‍ സ്​​കൂ​ള്‍ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ലാ​ണ്. 2,15,660 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 2,06,566 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.
ഗ​ള്‍​ഫി​ല്‍ 9 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 573ഉം ​ല​ക്ഷ​ദ്വീ​പി​ല്‍ 9 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 627 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. 2004 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,46,471 പേ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യെ​ഴു​തും. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ല്‍ 2,26,325 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 2,20,146 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. സ്​​കൂ​ള്‍ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ല്‍ 3,77,939 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27,000ത്തോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്​ വിഎ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles