തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. 4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ഫലം പ്രഖ്യാപിക്കണമെന്ന നിർദേശം കെപിസിസി നേതൃത്വത്തിൽ നിന്ന് നൽകിയിരുന്നു. പുതുക്കിയ പാഠപുസ്തകവും ചോദ്യപേപ്പറിന്റെ ഘടനയിലെ മാറ്റങ്ങളും കാരണം ഇത്തവണ എ പ്ലസ് നേടുന്നവരുടെ എണ്ണം കുറയാനിടയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം 99.05 ശതമാനമായിരുന്നു വിജയശതമാനം.
ഉച്ചകഴിഞ്ഞ് മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.











Leave a Reply