ലീഡ്‌സ്: കൊറോണയുടെ പിടിയിൽ അമർന്നുള്ള മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ.. ഒന്ന് ഉണ്ടാകുമ്പോൾ ഇനിയൊന്നു ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്ന യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖവാർത്ത എത്തിയിരിക്കുന്നത് വെയ്ക്ക് ഫീൽഡിൽനിന്നും പന്ത്രണ്ട് മയിൽ അപ്പുറത്തുള്ള പോണ്ടെ ഫ്രാക്ട് എന്ന സ്ഥലത്തുനിന്നും ആണ്. ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന സ്റാൻലി സിറിയക് (49) ആണ് അൽപം മുൻപ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം മെയ് മുപ്പതിന് അൻപതാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് ഭാര്യയെയും രണ്ട് കുട്ടികളെയും തനിച്ചാക്കി സ്റ്റാൻലി നിത്യതയിലേക്കു യാത്രയായത്.
കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. രണ്ട് കുട്ടികൾ ആണ് ഇവർക്കുള്ളത്. പതിനാലുകാരൻ ആൽവിനും പത്തുവയസ്സുകാരി അഞ്ജലിയും. പരേതനായ സ്റാൻലിക്ക് രണ്ടു സഹോദരിമാരാണ് ഉള്ളത്. ജിൻസി സിറിയക് ഡെർബിയിലും മറ്റൊരു സഹോദരി ഷാന്റി സിറിയക് സ്റ്റോക്ക് ഓൺ ട്രെൻഡിലുമാണ് ഉള്ളത്. ലീഡ്‌സ് സീറോ മലബാർ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാൻലി. നാട്ടിൽ കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഇടവകാംഗമാണ്.
കൊറോണ ബാധിച്ചു വീട്ടിൽ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും മൂന്ന് ദിവസം മുൻപ് സ്റാൻലിയെ ആശുപത്രിൽ പ്രവേശിപ്പിക്കുകയും പെട്ടെന്ന് സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. . എന്നാൽ അൽപം മുൻപ് മരണവാർത്ത ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
സ്റ്റാൻലിയുടെ അകാല വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
Leave a Reply