ഈ മാസം 10 മുതൽ 31 വരെ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ബി ഗ്രൂപ്പ്, ഇ ഗ്രൂപ്പ് എന്നിവയിലെ മത്സരങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് തത്സമയം സംപ്രേക്ഷണം ചെയ്യും. ടൂർണമെന്റിൽ കേരളം കളിക്കുന്നത് ‘ഇ’ ഗ്രൂപ്പിലാണ്. ഇത് കൊണ്ടു തന്നെ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. ശ്രീശാന്തിന്റെ തിരിച്ചു വരവ് ടെലിവിഷനിലൂടെ കാണാൻ കഴിയുമെന്നതിനാലും ഇത് ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.

കേരളത്തിനൊപ്പം കരുത്തരായ മുംബൈ, ഡെൽഹി, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ ടീമുകളാണ് ഇ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബി യിൽ കളിക്കുന്നത് തമിഴ്നാട്, ജാർഖണ്ഡ്, അസം, ഹൈദരാബാദ്, ഒഡീഷ, ബെംഗാൾ ടീമുകളാണ്‌. ഒരു ദിവസം രണ്ട് മത്സരങ്ങൾക്കാണ് തത്സമയ സംപ്രേക്ഷണം ഉണ്ടാവുക. അത് കൊണ്ടു തന്നെ കേരളത്തിന്റെ എല്ലാ മത്സരങ്ങൾക്കും സംപ്രേക്ഷണം ഉണ്ടാകാനുള്ള സാധ്യതകളും കുറവാണ്.

കേരളത്തിന്റെ മത്സരങ്ങൾ ഇങ്ങനെ,

ജനുവരി 11 Vs പുതുച്ചേരി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനുവരി 13 Vs മുംബൈ

ജനുവരി 15 Vs ഡെൽഹി

ജനുവരി 19 Vs ഹരിയാന.