കേരളം ബഡ്ജറ്റ് 2018 പുരോഗമിക്കുന്നു ! സാമൂഹ്യസുരക്ഷയിലും തീരദേശപാക്കേജിലും ഊന്നി ഐസക് പറഞ്ഞ 100 കാര്യങ്ങള്‍ ഇങ്ങനെ……

കേരളം ബഡ്ജറ്റ് 2018 പുരോഗമിക്കുന്നു !  സാമൂഹ്യസുരക്ഷയിലും തീരദേശപാക്കേജിലും ഊന്നി ഐസക് പറഞ്ഞ 100 കാര്യങ്ങള്‍ ഇങ്ങനെ……
February 02 07:54 2018 Print This Article

ജെന്‍ഡര്‍ ബജറ്റ്
> സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി

> സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനം

> പഞ്ചായത്തുകള്‍ക്ക് 10 കോടി, അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് 3 കോടി

> നിര്‍ഭയ വീടുകള്‍ക്ക് 5 കോടി, മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി

> അവിവാഹിതരായ അമ്മമാര്‍ക്കുള്ള സഹായം ഇരട്ടിയാക്കി, 2000 രൂപ

 

സാമൂഹ്യസുരക്ഷ

> അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും
> ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ല

> 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹര്‍

> ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല

> മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

> ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം

> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം

> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍

> സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി

> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി

തീരദേശപാക്കേജ്

> ഓഖി : തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
> വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍

> വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി

> മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി

> മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും

> തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും

> എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍

> തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം

കുടുംബശ്രീയ്ക്ക് കരുത്തേറും

> കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിനപദ്ധതി
> 2018-19 അയല്‍ക്കൂട്ടവര്‍ഷമായി ആചരിക്കും

> പരിശീലനകേന്ദ്രങ്ങള്‍ക്ക് 5 കോടി

വിദ്യാഭ്യാസനവീകരണം

> വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് 33 കോടി രൂപ
> 500ല്‍ അധികം കുട്ടികളുള്ള സ്കൂളുകള്‍ നവീകരിക്കാന്‍ ഒരുകോടി

> ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി

> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം

> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍

> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി

പട്ടികവിഭാഗക്ഷേമം

> പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ അടങ്കല്‍ 2859 കോടി

> വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും

> നൈപുണ്യവികസനത്തിന് 47 കോടി രൂപ

കേരള കാന്‍

> എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം തുടങ്ങും

> മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍‍സിസി നിലവാരത്തിലേക്കുയര്‍ത്തും

> കൊച്ചിയില്‍ ആര്‍സിസി നിലവാരത്തിലുള്ള കാന്‍സര്‍ സെന്റര്‍

> എല്ലാ താലൂക്കാശുപത്രികളിലും ഹൃദ്രോഗചികില്‍സാവിഭാഗം

കേന്ദ്രപദ്ധതിയില്‍ ആശങ്ക

> കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ തിരിച്ചടി

> കേരളത്തിലെ RSBY ഗുണഭോക്താക്കളില്‍ ഏറെയും പുറത്താകും

> ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടായാലും ഇവരെ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി

> കേന്ദ്രപദ്ധതി സംസ്ഥാനസാഹചര്യമനുസരിച്ച് നടപ്പാക്കാന്‍ അനുവദിക്കണം

> ആരോഗ്യപരിരക്ഷ നന്നായി നടപ്പാക്കുന്ന ത.ഭ.സ്ഥാപനങ്ങള്‍ക്ക് പ്രത്യേകസഹായം

ഭക്ഷ്യസ്വയംപര്യാപ്തി ലക്ഷ്യം

> ഇറച്ചിക്കോഴിവളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍

> കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി

> പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന് 18 കോടി

ലൈഫ് പദ്ധതിക്ക് 2500 കോടി

> ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരുടെ പട്ടികയിലെ എല്ലാവര്‍ക്കും ഈ വര്‍ഷം വീട്

> ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ

> പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്പനി

കര്‍ശന സാമ്പത്തിക അച്ചടക്കം

> ധനപ്രതിസന്ധി : കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി

> വകുപ്പുകളുടെ വിഹിതം ട്രഷറിയില്‍ കുന്നുകൂടാന്‍ അനുവദിക്കില്ല

> ധനകമ്മി നിയന്ത്രണവിധേയമായില്ലെങ്കില്‍ ചെലവിന് നിയന്ത്രണം വരും

> ധനകമ്മി ഈ സാമ്പത്തികവര്‍ഷം 3.3 %, അടുത്തവര്‍ഷം 3.1 ശതമാനമാകും

കിഫ്ബിക്ക് ശക്തിപകരും

> കിഫ്ബിക്ക് ഒരുലക്ഷം കോടിരൂപയുടെ വായ്പ, ഗ്രാന്‍റ് ലഭ്യമാക്കും

> കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യം

> പ്രവാസികള്‍ക്കുള്ള മസാലബോണ്ട് 2018-19 വര്‍ഷം നടപ്പാകും

> പദ്ധതികള്‍ക്ക് കര്‍ശനപരിശോധന തുടരും, മാനദണ്ഡങ്ങള്‍ ഇളവുചെയ്യില്ല

> 19000 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കി

പരമ്പരാഗതവ്യവസായത്തിന് കൈത്താങ്ങ്

> കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദി 19 കോടി
> ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും

> കശുവണ്ടി വ്യവസായത്തിന് 54.45 കോടി, ഇറക്കുമതി തുടരും

> ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ്

കാര്‍ഷികമേഖല പ്രതിസന്ധിയില്‍

> സംസ്ഥാനത്ത് കാര്‍ഷികമേഖല പ്രതിസന്ധിലെന്ന് ബജറ്റ്

> കൃഷിയും കൃഷിഭൂമിയും കര്‍ഷകരും തൊഴിലാളിയും വളരുന്നില്ല

> തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാാളികേരത്തിന് 50 കോടി

> വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി, ഗുണമേന്മയുള്ള വിത്തിന് 21 കോടി

> മൂല്യവര്‍ധനയ്ക്ക് കേരള ആഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും

> മൃഗസംരക്ഷണം 330 കോടി, ഡയറി ഡവലപ്മെന്റ് 107 കോടി

കയര്‍മേഖലയ്ക്ക് 600 കോടി

> പരമ്പരാഗത കയര്‍തൊഴിലാളി മേഖലയ്ക്ക് 600 കോടി രൂപ

> 1000പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും

വനം, പരിസ്ഥിതി

> വരുന്ന സാമ്പത്തികവര്‍ഷം മൂന്നുകോടി മരങ്ങള്‍ നടും

> വന്യജീവിശല്യം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി

> വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളവും മറ്റും ഉറപ്പാക്കാന്‍ 50 കോടി

> പരിസ്ഥിതി പരിപാടികള്‍ക്ക് 71 കോടി

കേന്ദ്രത്തിന് വിമര്‍ശനം

> ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ഐസക്

> കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത് വൈകുന്നു

> ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്

കേരളം മുന്നില്‍

> സാമ്പത്തികനേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്ന് ധനമന്ത്രി

> നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ച്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles