പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മൂലം രൂപപ്പെട്ട പാചക വാതക ക്ഷാമം നേരിടാൻ സംസ്ഥാന സർക്കാർ മൂന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഗ്യാസ് സിലിണ്ടർ വിതരണത്തിന് മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും തീരുമാനമായി
സംസ്ഥാനത്ത് വ്യവസായികവും ഗാർഹികവുമായ ഉപയോഗങ്ങൾക്ക് ആവശ്യമായ ഗ്യാസ് വിതരണവും ഉപഭോഗവും നിരീക്ഷിക്കാൻ സംസ്ഥാനതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല കമ്മറ്റികൾ രൂപീകരിച്ച് പ്രത്യേക ഡാഷ്ബോർഡ് വഴി സിലിണ്ടർ വിതരണം നിരീക്ഷിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഗാർഹികേതര എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ഗാർഹികേതര സിലിണ്ടറുകളുടെ നിലവിലെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.











Leave a Reply