സ്റ്റോക്ക് ഓൺ ട്രെൻഡ്: ഇന്ന് വെളിപ്പിന് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉണ്ടായ കാർ അപകടത്തിൽ കാർ കത്തിയെരിഞ്ഞു. ഇന്ന് പുലർച്ചയോടെ 3:40 ന് ആണ് സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. A500 നോർത്തിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടനടി എമർജൻസി വിഭാഗം സ്ഥലത്തെത്തി ഇലട്രിക്കൽ പോസ്റ്റിലിടിച്ചു തീ പിടിച്ച കാർ നിയന്ത്രണവിധേയമാക്കി.
അപകടത്തെത്തുടർന്ന് സെൻട്രൽ റിസർവേഷൻ കാരൃർ തകരുകയും ഇലക്ട്രിക് പോസ്റ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിട്ടുള്ളതായി സ്റ്റാഫ്‌ഫോർഡ്ഷയർ പോലീസ് അറിയിച്ചു. എമർജൻസി റിപ്പയർ നടക്കുന്നതിനാൽ റോഡ് അടച്ചിരിക്കുകയാണ്. ടോക്ക് എക്സിറ്റിന് അടുത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.
എന്നാൽ ഇത്രയും വലിയ അപകടവും അതേത്തുടർന്ന് കാർ തീയിൽ അമരുകയും ചെയ്‌തെങ്കിലും എമർജൻസി സെർവീസിന് ഡ്രൈവർ ഉൾപ്പെടെ ആരെയും സംഭവസ്ഥലത്ത് കണ്ടെത്താനായില്ല എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെക്കുറിച്ചു ഇതുവരെ ഒരു വിവരവും പുറത്തു വന്നിട്ടില്ല.
Leave a Reply