കയ്പമംഗലം: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കുടുംബത്തിന് നാട്ടിലെ ദേശീയപാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ദിവ്യ അഭിരാജ് (27), ഭർത്താവായ അഷ്ടമിച്ചിറ സ്വദേശി മേപ്പുള്ളി വീട്ടില്‍ അഭിരാജ് (33) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിവരവെ ഓവർ ടേക്ക് ചെയ്തുവന്ന വണ്ടിയെ ഒഴിവാക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് കിട്ടുന്ന വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കയ്പമംഗലം പന്ത്രണ്ടിലെ പഴയ കാനറാ ബാങ്കിനു മുന്നിലെ വളവിലായിരുന്നു അപകടം.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ദിവ്യക്ക് ഇരുപത്തിയഞ്ചിൽ പരം സ്റ്റിച്ചുകളാണ് തലയിൽ മാത്രമായി വന്നിരിക്കുന്നത്. ഇതുമൂലം ഉണ്ടായിരിക്കുന്ന രക്ത കുറവ് രക്ത കൗണ്ടിനെ ബാധിക്കുകയുണ്ടായി. തുടയെല്ലിനും കഴുത്തിനും സാരമായ പരിക്കുപറ്റിയ ദിവ്യ അപകടനില തരണം ചെയ്തു എന്നാണ് അവസാനത്തെ വിവരം. ദിവ്യക്കുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനാസഹായം ഭർത്താവായ അഭിരാജ് അഭ്യർത്ഥിച്ചിട്ടുണ്ട്. അഭിരാജിന് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.
ക്ഷേത്രദര്‍ശനത്തിനു പോയ സംഘത്തിൽ ഉണ്ടായിരുന്ന സൃഹുത്തായ യുവാവ് തൽക്ഷണം മരിച്ചു. മാള വടമ സ്വദേശി പൂലാനിക്കല്‍ വേലായുധന്റെയും ലീലയുടെയും മകന്‍ വിജില്‍ (29) ആണ് മരിച്ചത്. വിജിലിന്റെ സഹോദരന്‍ വിമല്‍ (33), സാരമായി പരിക്കേറ്റ വിജിലിനെ ലൈഫ് ഗാര്‍ഡ്‌സ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടുമണിയോടെ മരിച്ചു. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
ദിവ്യയുടെയും അഭിരാജിന്റെയും ചികിത്സാ ചെലവുകൾക്കായി തുക സമാഹരിക്കുന്നതിനായി സ്റ്റാഫോർഡ് ഷയർ മലയാളി അസോസിയേഷൻ തീരുമാനിച്ചു. സഹായം നൽകാൻ താത്പര്യമുള്ളവർ അസോസിയേഷന്റെ അക്കൗണ്ടിലേക്ക് തുക ജൂൺ 12 ന് മുമ്പായി നിക്ഷേപിക്കേണ്ടതാണ്.
SORT CODE : 20 59 23
A/C NO : 00883891
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Vinu Hormis (President) 07859372572
Joby Jose ( Secretary ) 07888846751
Vincent Kuriakose (Treasurer) 07976049327
Also read.. വീട് പുതുക്കി പണിയാന്‍ അഞ്ചുലക്ഷം നല്‍കാമെന്നു വഴിയില്‍ കണ്ട ‘കോടീശ്വരി’ പറഞ്ഞു; വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി
Leave a Reply