സ്റ്റോക്ക് ഓൺ ട്രെൻഡ്: യുകെയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ കൊച്ചുകുട്ടികളുമായി എത്തിച്ചേർന്നവർ ഇന്ന് അവരുടെ കുട്ടികളുടെ ജീവിത സഖികളെ കണ്ടെത്താനുള്ള സമയങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്.

വന്നകാലത്തു സ്‌കൂളുകളിലേക്ക് ആണ്  ഓടിയിരുന്നതെങ്കിൽ ഇന്ന് കാലം മാറി കുട്ടികൾ മിക്കവാറും വലുതായി നല്ല നല്ല ജോലികളിൽ നിലകൊള്ളുന്നു. 2001 കാലഘട്ടത്തിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളികൾ എത്തി തുടങ്ങിയത്. അവസാനമായി  നാട്ടിൽ നിന്നും 100 മലയാളി നഴ്സുമാർ ആണ് പുതുതായി എത്തിച്ചേർന്നിരിക്കുന്നത്. ഇപ്പോൾ സ്റ്റോക്ക് മലയാളികൾ ശ്രമിക്കുന്നത് തങ്ങളുടെ മക്കൾക്ക് ജീവിത പങ്കാളികളെ കണ്ടെത്തുവാനാണ്.

ഒരുപക്ഷേ സ്റ്റോക്ക് ഓൺ ട്രെയ്നിലെ ആദ്യത്തെ ഡോക്ടർ കുട്ടിയാണ് മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ റോയിസൺ & ആൻ ദമ്പതികളുടെ മൂത്ത കുട്ടിയായ റീജു റോയിസൺ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ലീഡ്‌സിന് അടുത്തുള്ള ഹെറിഫോർഡ്ഷയർ NHS ഡിസ്ട്രിക്ക്‌ ഫൗണ്ടേഷൻ ട്രസ്റ്റിൽ ആണ് റീജു പ്രാക്ടീസ് ചെയ്യുന്നത്. റീജുവിന്റെ ‘അമ്മ ആൻ റോയിസൺ, ഏക സഹോദരി സ്നേഹ എന്നിവർ സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ സ്റ്റോക്ക് ആശുപത്രിലെ നഴ്സുമാരായി ജോലി ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മണ്ണക്കനാട് സ്വദേശിയായ ജോസ് മാത്യു അനിമോൾ ദമ്പതികളുടെ മകനും ജർമ്മനിയിലെ മ്യൂണിക്കിൽ  ഓട്ടോമോട്ടീവ്  കമ്പനി എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന മാത്യുവും തമ്മിലുള്ള വിവാഹമാണ് ശനിയാഴ്ച (27 / 11 / 2021)  രാവിലെ പതിനൊന്ന് മണിക്ക് മണ്ണക്കനാട്  സെന്റ് സെബാസ്റ്യൻ പള്ളിയിൽ വച്ച് നടന്നത്.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ഡോക്ടർ റീജുവിനും Mr. മാത്യുവിനും മലയാളം യുകെ യുടെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.