ആഷ്‌ലി കുര്യൻ
സ്റ്റോക്ക് ഓൺ ട്രെന്റ്: മലങ്കര സിറിയൻ ഓർത്തഡോക്സ് യു.കെ. കൗൺസിലിന് (MSOC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോൾ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.
വളർച്ചയുടെ പുതിയ പടവുകൾ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.
ഭരണസമിതി ഭാരവാഹികൾ:
• പ്രസിഡന്റ്: ഫാദർ ഗീവർഗീസ് പാലിക്കുടത്ത് (നാട്ടിൽ: മഞ്ഞപ്ര സെന്റ് ജോർജ് സിറിയൻ പള്ളി)
• പള്ളി രക്ഷാധികാരി: ഫാദർ സിബി വാലയിൽ(നാട്ടിൽ: തൊട്ടിക്കാനം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി)
• സെക്രട്ടറി: എബിൻ ബേബി (നാട്ടിൽ: പിറമാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി)
• ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടിൽ: പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി)
• കൗൺസിലർ: വിജി കെ.പി. (നാട്ടിൽ: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രൽ)
• പി.ആർ.ഒ: ആഷ്‌ലി കുര്യൻ (നാട്ടിൽ: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രൽ)
കമ്മിറ്റി അംഗങ്ങൾ:
സാലി ബിനോയ്, സാംസൺ ജോസഫ്, ബേസിൽ പി.ഇ, പ്രിൻസ് പീറ്റർ,
വിഭാഗം ഭാരവാഹികൾ:
• സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ: ഷിബു വർഗീസ്
• വനിതാ സമാജം സെക്രട്ടറി: ഷിന്നി നെബു
• യൂത്ത് അസോസിയേഷൻ:അലീന ജിൽസൺ
• വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി
• വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോൾ മാത്യു
(Ex-Officio): സാജു ജോസഫ്, ബേസിൽ ജോയി
• ഓഡിറ്റർ: ബിനോയ് കുര്യൻ












Leave a Reply