സ്റ്റോക്ക് ഓൺ ട്രെന്റ്: ഇദം പ്രഥമമായി ബിർമിങ്ഹാമിൽ വച്ച് നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദേശീയ രൂപതാതല വനിതാ സംഗമം ‘തോത്താപുള്‍ക്ര’, ശനിയാഴ്ച്ച ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൻ വിജയമായതിന്റെ സന്തോഷത്തിലാണ് യുകെയിലെ മലയാളി മങ്കമാർ. എങ്ങനെ ആകും വിമെൻസ് ഫോറം മീറ്റിംഗ് എന്ന് ആശങ്ക പ്രകടിപ്പിച്ചവർ പോലും പിന്നീട് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
മഴയിലും വെയിലിലും കണ്ടു….
ഇരുളിലും പകലിലും കണ്ടു…
എന്നു തുടങ്ങുന്ന ഈരടികൾ മാറ്റിയെഴുതിയാൽ
‘കലോത്സവത്തിലും കലാമേളയിലും കണ്ടു… യുകെയിലെ പല സ്റ്റേജുകളിലും കണ്ടു…’
അതുമല്ലെങ്കിൽ ചുക്കില്ലാത്ത കഷായം ഉണ്ടോ എന്നപോലെയാണ് സ്റ്റോക്ക് ഓൺ ട്രെന്റുകാർ ഇല്ലാത്ത പരിപാടികൾ യുകെയിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യവും അറിയിച്ചാണ് മിക്കവാറും പടിയിറങ്ങുക. അതുതന്നെയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താപുള്‍ക്ര’, ശനിയാഴ്ച്ച ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരശീല വീണപ്പോൾ കാണുമാറായത്. സ്റ്റാഫ്‌ഫോർഡ്, ക്രൂ എന്നീ രണ്ട് സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ.
ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്‍, രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി അത്യാകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ആശയങ്ങളുമായി കണ്ണികളെ പിടിച്ചിരുത്തിയപ്പോൾ താളലയങ്ങളോടെ ഉള്ള നൃത്തച്ചുവടുകളുമായി ക്രിസ്തീയ ജീവിതം… യേശുവിനെ വാഴ്ത്തിപ്പാടി അരങ്ങുണർത്തി സ്റ്റോക്ക് ഓൺ ട്രെന്റ് വേദിയിൽ എത്തുന്നത്. നിറഞ്ഞ കരഘോഷത്തോടെ കാണികളുടെ അകമണിഞ്ഞ പ്രോത്സാഹനം.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമത്തില്‍ ഏറ്റവും കൂടുതല്‍ വനിതകളുമായി എത്തിയ സ്റ്റോക്ക് ഓണ്‍ റെന്റ് വിമെന്‍സ് ഫോറം ഭാരവാഹികള്‍ക്ക് ഇത് അഭിമാനത്തിന്റെ ഇരട്ടിമധുരം നല്‍കി. എത്ര കഷ്ടപ്പെട്ടിട്ടായാലും പരിപാടി കൊഴുപ്പിക്കാൻ സ്റ്റോക്ക് വനിതാ ഫോറം ഒരുപടി മുന്നിലാണ് എന്ന് ചുരുക്കം.ശനിയാഴ്ച രാവിലെ തന്നെ പുറപ്പെടേണ്ടതുകൊണ്ട് എല്ലാവരും വളരെ നേരെത്തെ റെഡി ആയി കൃത്യസമയത്തു തന്നെ ബസ് പുറപ്പെടുന്ന സ്ഥലത്തു എത്തി സമയനിഷ്ടയും പാലിച്ചിരുന്നു. എത്ര വലിയ കോട്ട് ഇട്ട് പുറത്തു നിന്നാലും മുട്ട് കൂട്ടിയിടിക്കുന്ന തണുപ്പുള്ളപ്പോൾ സാരിയിലും ചുരിദാറിലും മിന്നിത്തിളങ്ങി കേരളത്തനിമയിൽ വിമൻസ് ഫോറത്തിന്റെ എല്ലാ തീഷ്ണതയും സ്റ്റോക്ക് ഓൺ ട്രെന്റിലെ വനിതകൾ ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്.
[ot-video][/ot-video]
Leave a Reply