രണ്ടാഴ്ചയായി നിർത്താതെ പെയ്ത മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുഴുവനായും മുങ്ങി ബ്രിട്ടനിലെ വീടുകൾ. ജോർജ്ജ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു കൊണ്ടിരിക്കുന്നു.

രണ്ടാഴ്ചയായി നിർത്താതെ പെയ്ത മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുഴുവനായും മുങ്ങി ബ്രിട്ടനിലെ വീടുകൾ. ജോർജ്ജ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു കൊണ്ടിരിക്കുന്നു.
March 02 04:13 2020 Print This Article

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് ടൗണുകളെ മുഴുവനായി പ്രളയത്തിലാഴ്ത്തിയ ജോർജ് കൊടുങ്കാറ്റ് ഇനി വരാനിരിക്കുന്ന കനത്ത മഞ്ഞുവീഴ്ചക്ക് മുന്നോടി എന്ന് സൂചന. പുതുതായി പണിത വീടുകൾ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കത്തിൽ മുഴുവനായി മുങ്ങിയ ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. മണിക്കൂറിൽ 70എംപിഎച്ച് കാറ്റും കനത്ത മഴയും ഇനിയും ഉണ്ടാവാൻ സാധ്യത. നോർത്ത് ഇംഗ്ലണ്ടിൽ ഇപ്പോൾ തന്നെ 185 ഫ്ലഡ് അലർട്ടുകൾ നിലവിലുണ്ട്. പ്രളയവും അതുമൂലമുണ്ടായ നാശനഷ്ടങ്ങളും വിശ്വസിക്കാനാവാത്തതാണെന്ന് ഈസ്റ്റ് യോർക്ക്ഷെയർകാരനായ കെവിൻ പറഞ്ഞു. തങ്ങളുടെ എല്ലാം വീടുകൾ മുങ്ങി കൊണ്ടിരിക്കുകയാണെന്നും, അത്രയധികം ആളുകൾ വസിച്ചിരുന്ന ഒരു സ്ഥലമാണ് ഇത് എന്ന് ഇപ്പോൾ വിശ്വസിക്കില്ല എന്നും കാതറിൻ പറഞ്ഞു.

78 വീടുകളും ബിസിനസ് സ്ഥാപനങ്ങളും പ്രളയത്തിൽ നശിച്ചു. നെറ്റ് ഓഫീസിലെ ചീഫ് മെട്രോളജിസ്റ്റായ ഫ്രാങ്ക് സൗണ്ടേഴ്സ് പറയുന്നത് ഇംഗ്ലണ്ടിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു ദിവസം കൊണ്ട് തന്നെ രണ്ടാഴ്ച പെയ്യാനുള്ള മഴ ലഭിച്ചു കഴിഞ്ഞു എന്നാണ്. സെവേറിന്, ഐറീ തുടങ്ങിയ നദികളുടെ തീരത്ത് താമസിക്കുന്നവർക്കാണ് കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. സ്ഥലം എംപി ആയ ആൻഡ്ര്യൂ പേഴ്സി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഗവൺമെന്റ് നിർദ്ദേശങ്ങൾ നൽകുകയും, ചെയ്തു. ഫ്ളഡ് റിസോഴ്സുകൾ കൃത്യമായ രീതിയിൽ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കോട്ട്‌ലൻഡിലെ ചില ഭാഗങ്ങളിലും നോർത്തേൺ ഇംഗ്ലണ്ടിലും ശക്തമായ കാറ്റ് തുടരുന്നുണ്ട്, മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട യെല്ലോ വാണിംങ് പലയിടങ്ങളിലും നിലവിലുണ്ട്. ലോക്കൽ അതോറിറ്റിയുടെ പ്ലാനിംഗ് ഡെവലപ്മെന്റ് ഹെഡ്ഡായ സ്റ്റീഫൻ ഹണ്ട് പറയുന്നത് ജലനിരപ്പ് ഉടനെയൊന്നും താഴാൻ സാധ്യതയില്ല എന്നാണ്, എങ്കിലും വരുംദിവസങ്ങളിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles