മുംബൈ: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മുംബൈ അന്ധേരിയിലെ 10 സ്‌കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ പന്ത്രണ്ടുവയസ്സുകാരനോടുള്ള ലൈംഗിക അതിക്രമം തുടരുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമമായ പോസ്‌കോ ഇവരുടെമേല്‍ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഡോങ്ഗ്രിയിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി, ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു വിട്ടു.
അന്ധേരി ഈസ്റ്റിലെ ഹിന്ദി മീഡിയം സ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇരയായ കുട്ടിയും പ്രതികളും. എല്ലാവരും സമീപത്തുതന്നെ താമസിക്കുന്നവരും. പ്രതികളില്‍ ഒരാളില്‍നിന്നു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. പീഡിപ്പിക്കുന്നതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്‌തെന്നു കുട്ടി പരാതിപ്പെട്ടിരുന്നു. എതിര്‍ത്താല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണു മാതാപിതാക്കളെ കൂട്ടി പൊലീസില്‍ പരാതിപ്പെട്ടത്.