സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു രണ്ട് വിദ്യാര്‍ത്ഥികളും. കരമനയാറ്റില്‍ ആഴമുണ്ടായിരുന്നതിനാല്‍ അവര്‍ അറിഞ്ഞില്ല മരണം ഇവരെ കാത്ത് നില്‍ക്കുന്നുണ്ടെന്ന കാര്യം. വിവേകും സിന്ദാര്‍ത്ഥും ഒച്ചത്തില്‍ രക്ഷിക്കണേയെന്ന് വിളിച്ചെങ്കിലും ആരും കേട്ടില്ല. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. ഇന്നലെ വൈകിട്ടു നാലോടെ പേയാട് അരുവിപ്പുറം കടവിലായിരുന്നു അപകടം. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണു സിദ്ധാര്‍ഥ്. കെല്‍ട്രോണ്‍ ജീവനക്കാരനായ ജയചന്ദ്രന്റെയും ഐടി ഉദ്യോഗസ്ഥയായ ബിന്ദുവിന്റെയും മകനാണ്. ഒന്നു മുതല്‍ പത്താം ക്ലാസുവരെ ഒരേ സ്‌കൂളിലായിരുന്നു സിദ്ധാര്‍ഥിന്റെയും വിവേകിന്റെയും പഠനം. ഒടുവില്‍ കരമനയാറ്റില്‍ അരുവിപ്പുറം കടവില്‍ മറഞ്ഞതും ഒരുമിച്ച്. ഹയര്‍ സെക്കന്‍ഡറിക്കാണ് ഇരുവരും വേവ്വേറെ സ്‌കൂളിലെത്തുന്നത്. സുഹൃത്ത് സിദ്ധാര്‍ത്ഥിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയണ് വിവേക് മരിച്ചത്.