ഏ​ഴു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ലാ ​ലി​ഗ കി​രീ​ടം സ്വ​ന്ത​മാ​ക്കി അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്. സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രും ന​ഗ​ര​വൈ​രി​ക​ളു​മാ​യ റ​യ​ലി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് അ​ത്‌​ല​റ്റി​കോ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ത്‌​ല​റ്റി​കോ​യു​ടെ 11ാം ലാ ​ലി​ഗ കി​രീ​ട​മാ​ണി​ത്.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ വ​യ്യ​ഡോ​ലി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡി​യേ​ഗോ സി​മ​യോ​ണി​യു​ടെ കു​ട്ടി​ക​ൾ ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു അ​ത്‌​ല​റ്റി​കോ തി​രി​ച്ച​ടി​ച്ച​ത്. ഓ​സ്കാ​ർ പ്ലാ​ന​യി​ലൂ​ടെ മു​ന്നി​ൽ ക​യ​റി​യ വ​യ്യ​ഡോ​ലി​ഡി​നെ ഏ​യ്ഞ്ച​ൽ കൊ​റി​യ, സൂ​പ്പ​ർ​താ​രം ലൂ​യി സു​വാ​ര​സ് എ​ന്നി​വ​രു​ടെ ഗോ​ളി​ൽ അ​ത്‌​ല​റ്റി​കോ മ​റി​ക​ട​ന്നു.

ക​പ്പ​ടി​ക്കാ​നു​റ​ച്ചി​റ​ങ്ങി​യ അ​ത്‌​ല​റ്റി​കോ​യെ ഞെ​ട്ടി​ച്ച് വ​യ്യ​ഡോ​ലി​ഡ് 18 ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി. മൈ​താ​ന​മ​ധ്യ​ത്തി​ൽ​നി​ന്നും ഒ​റ്റ​യ്ക്ക് ഓ​ടി​ക്ക​യ​റി​യ പ്ലാ​ന അ​ത്‌​ല​റ്റി​കോ ഗോ​ളി​യെ അ​നാ​യാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു മു​ന്നി​ലാ​യി​രു​ന്ന വ​യ്യ​ഡോ​ലി​ഡി​ന് ര​ണ്ടാം പ​കു​തി​യി​ൽ‌ അ​ടി​തെ​റ്റി. 57 ാം മി​നി​റ്റി​ൽ ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും മ​നോ​ഹ​ര​മാ​യൊ​രു ഷോ​ട്ടി​ൽ ഏ​യ്ഞ്ച​ൽ കൊ​റി​യ അ​ത്‌​ല​റ്റി​കോ​യെ ഒ​പ്പ​മെ​ത്തി​ച്ചു.

  കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി ലഭിച്ച 13 പേരിൽ കന്യാസ്ത്രീയും; മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിയ്ക്കാണ് പ്രത്യേക അനുമതി....

പ​ത്തു​മി​നി​റ്റി​നു ശേ​ഷം അ​ത്‌​ല​റ്റി​കോ കാ​ത്തു​കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. പ്ലാ​ന ഗോ​ളി​ന്‍റെ ഫോ​ട്ടോ​പ​തി​പ്പ്. മൈ​താ​ന മ​ധ്യ​ത്തി​ൽ സു​വാ​ര​സി​ന് പ​ന്ത് ല​ഭി​ക്കു​ന്പോ​ൾ വ​യ്യ​ഡോ​ലി​ഡ് പ്ര​തി​രോ​ധം എ​തി​ർ​പ​കു​തി​യി​ലാ​യി​രു​ന്നു. പ​ന്തു​മാ​യ ബോ​ക്സി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ സു​വാ​ര​സ് പി​ഴ​വ് വ​രു​ത്താ​തെ ല​ക്ഷ്യം ക​ണ്ടു. ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ച്ച ഗോ​ൾ.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡ് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് വ​യ്യാ​റ​യ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബെ​ൻ​സേ​മ​യും ലു​ക മോ​ഡ്രി​ച്ചു​മാ​ണ് റ​യ​ലി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്. യ​ര​മി പി​നോ​യാ​ണ് വ​യ്യാ​റ​യ​ലി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ക​ളി​യു​ടെ അ​വ​സാ നി​മി​ഷം​വ​രെ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്നു റ​യ​ൽ‌.

ബാ​ഴ്സ​ലോ​ണ​യും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചു. മെ​സി ഇ​ല്ലാ​തി​റ​ങ്ങി​യ ബാ​ഴ്സ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ഇ​യ്ബ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.