വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ്‌വാസു. തട്ടിപ്പിന് ബിഡിജെഎസിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. തുഷാറിനെ പുറത്താക്കാന്‍ ബിജെപിക്ക് കത്തുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

90 ദിവസത്തിനുള്ളില്‍ അച്ഛനെയും മകനെയും പുറത്താക്കി ജയില്‍ അടയ്ക്കുമെന്ന് സുഭാഷ് വാസു പറയുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്ന തെളിവുകള്‍ ഫെബ്രവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് സുഭാഷ് വാസു വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടിപി സെന്‍കുമാര്‍ താന്‍ നയിക്കുന്ന ബിഡിജെഎസില്‍ ചേരുന്നതായിരിക്കും. വെള്ളാപ്പള്ളി കുടുംബത്തിന്റെ തട്ടിപ്പുകള്‍ മറച്ചുവയ്ക്കാനാണ് ബിഡിജെഎസിനെ ഉപയോഗിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.