ആഷ്ഫോർഡ്: യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭകളിലെ , വലിയ മിഷ്യനുകളിൽ ഒന്നായ ആഷ്ഫോർഡ് St. തോമസ് മലങ്കര കത്തോലിക്ക മിഷൻ്റെ ആഭിമുഖ്യത്തിൽ സൺണ്ടേ സ്കൂൾ കുട്ടികളെയും, യുവജനങ്ങളെയും ഉൾപെടുത്തി അവധിക്കാല മലങ്കര ബൈബിൾ ഓറിയെൻ്റേഷൻ ക്യാമ്പ് (MBOC) വിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.

ഈ വർഷം ആഗോ ള കത്തോലിക്ക സഭ ആരാധന വർഷമായി ആചരിക്കുമ്പോൾ ” സൊഗ്‌ദോ” ആത്മാവിൽ കർത്താവിനെ ആരാധിക്കാം എന്ന വിഷയത്തിനെ ആസ്പദമാക്കി 2026 ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ വില്ലെസ്ബെറോ WI ഹാളിൽ വച്ച് (Willesborough WI Hall) ബഹുമാനപ്പെട്ട ഇടവക വികാരി ജോൺസൻ പേഴുംകൂട്ടത്തിൽ OlC അച്ചൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ ക്ലാസ്സുകൾക്ക് മുന്നോടിയായി  സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷിജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ വികാരി അച്ചൻ ഉദ്ഘാടനം ചെയ്യുന്നതും, ഇടവക ട്രസ്റ്റി ജോൺസൻ മാത്യുസ്, ഇടവക സെക്രട്ടറി ലിജു ചാക്കോ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശേഷം നടക്കുന്ന ക്യാമ്പിൽ ബൈബിൾ ക്ലാസ്സുകൾ ,ഗ്രൂപ്പ് ആക്ടിവിറ്റികൾ , സൗഹൃദ കൂട്ടായ്മകൾ  എന്നിവ ഉൾപെടുന്ന   വിവിധ പരിപാടികൾ കൂടാതെ Faith, Fun ,Friendship എന്ന പ്രമേയത്തിലും അറിയുക, സ്നേഹിക്കുക, വളരുക എന്ന സന്ദേശത്തോടെയും സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് കുട്ടികളുടെയും, യുവജനങ്ങളുടെയും ആത്മീക സാമൂഹിക വ്യക്തിത്വ വളർച്ച ലക്ഷ്യമിട്ടുള്ളതാണന്നും അതോടൊപ്പം  St. തോമസ് മലങ്കര കത്തോലിക്ക മിഷൻ ആഷ്ഫോർഡിലെ കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും വിശ്വാസത്തിലും, സൗഹൃദത്തിലും, സന്തോഷത്തിലും വളരാൻ ഈ ക്യാമ്പ് സഹായകമാകുമെന്ന് സംഘാടകർ സംയുക്തമായി അറിയിച്ചു. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ  സൺണ്ടേ സ്കൂൾ സെക്രട്ടറി സിനു പൗലോസ് എല്ലാവർക്കും നന്ദി അറിയിക്കും. കടന്നു വന്ന എല്ലാവർക്കും സ്‌നേഹവിരുന്നും വിപുലമായ കാർ പാർക്ക് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്

ഹാൾ അഡ്രസ്സ്

Willesborough WI Hall
100 Church Rd, Willesborough, Ashford TN24 0JG Kent