സുചിലീക്സ് ഭീഷണി ഒഴിയുന്നില്ല .തമിഴ് താരങ്ങളുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ മലയാളി നടിമാരെ ഉന്നം വെച്ചു സുചിലീക്സ് .നസ്രിയയുടെ ചിത്രമാണ് പുതുതായി സുചിത്ര പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കണ്ടാല്‍ തന്നെ മോര്‍ഫ് ചെയ്തതാണെന്ന് മനസ്സിലാക്കാം.സുചിത്രയുടേതു തന്നെയാണോ അക്കൗണ്ട് എന്ന് ഉറപ്പില്ല. സുചിത്രയുടെ പേരില്‍ വ്യാജ ഐഡികളും ട്വിറ്ററില്‍ സജീവമാണ്.സമാനമായി പ്രേമം നായിക മഡോണയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും സുചിലീക്സ് പുറത്തുവിട്ടിരുന്നു .ഇതെല്ലം തന്നെ വ്യാജം ആണെന്നാണ് നിഗമനം .
ധനുഷും അനിരുദ്ധ് രവിചന്ദറും ആന്‍ഡ്രിയയും ഉള്‍പ്പെടുന്ന മുന്‍ നിര തമിഴ് സിനിമ പ്രവര്‍ത്തകരുടെ സ്വകാര്യ ചിത്രങ്ങളാണ് ഇതിനോടകം സുചിത്രയുടെ അക്കൗണ്ട് വഴി പുറത്തുവന്നത്. ധനുഷും അനിരുദ്ധും ചേര്‍ന്ന് മയക്കു മരുന്നു നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ കൈ ധനുഷിന്റെ സംഘത്തില്‍പ്പെട്ടവരില്‍ ആരോ പിടിച്ച് വളച്ച് ചതച്ചുവെന്ന് ആരോപിച്ച് കൈയുടെ ചിത്രമടങ്ങുന്ന ട്വീറ്റുമായാണ് സുചിത്ര ആദ്യമെത്തിയത്. ഇതിനു പിന്നാലെയാണ് കോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ ഒന്നിനു പുറകെ ഒന്നായി എത്തിയത്. എവിടെ നിന്നാണ് സുചിത്രയ്ക്ക് ഇത്തരം ചിത്രങ്ങളും വീഡിയോകളും കിട്ടിയതെന്നെന്നും സുചിത്ര തന്നെയാണോ ചെയ്യുന്നതെന്നുമുള്ള കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതൊന്നും താനല്ല ചെയ്യുന്നത്, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നുമാണ് സുചിത്ര പറയുന്നത്.എന്തായാലും സംഭവം വന്‍ വിവാദം ആയിരിക്കുകയാണ് .