ഹരിപ്പാട് ചേപ്പാടിലെ റിട്ട.അധ്യാപികയായ എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയ കുഞ്ഞിന് പാൽ തൊണ്ടയിൽ കുരുങ്ങി ദാരുണമരണം. 45 ദിവസത്തെ സ്‌നേഹവാത്സല്യങ്ങൾ മാത്രം ഏറ്റുവാങ്ങിയാണ് പെൺകുഞ്ഞ് യാത്രയായത്. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമയുടേയും ഭർത്താവ് സുരേന്ദ്രന്റേയും പെൺകുഞ്ഞാണ് മരിച്ചത്.

മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് ജനിച്ചത് ജന്മം നൽകിയ പെൺകുഞ്ഞാണു മരിച്ചത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിൽ കൊണ്ടുവന്നു.

തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായ കുഞ്ഞ് രാത്രി മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യം കുറവായ കുഞ്ഞിനെ സുധർമയും ഭർത്താവ് റിട്ട. പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു വരികയായിരുന്നു. ഈയിടെ കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് എല്ലാ സന്തോഷങ്ങളേയും തല്ലിക്കെടുത്തി കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.

ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി ജീവിതത്തിൽ വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്.