രാജു കാഞ്ഞിരങ്ങാട്
അമ്മേ കവിതേ, വിശുദ്ധിതൻ അമ്പലമണിമുഴ- ക്കമായ്നീയെന്നിൽ നിറയുന്നു തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ് രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു
അമ്മേ കവിതേ , നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ കലർപ്പറ്റ കവിതതൻ ഉറവയായ് അറിവിൻ നിറകുടമായ് പ്രകൃതിയാമമ്മയ്ക്കുമമ്മയായ് ! സ്നേഹമായ് ശക്തിയായ് കാത്തുരക്ഷിപ്പ – വൾനീ
അമ്മേ കവിതേ, ശാന്തികവാടത്തിലെങ്കിലും ഒഴിയാത്തൂലികയായ് നീയെന്നിൽ വിരാജിക്കും സുഗതവാക്യമായെൻ ഹൃദയ തന്ത്രിയിൽ മീട്ടി നിൽക്കും കാവ്യതന്തു
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട് അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ ഭാര്യ :- അഴീക്കോടൻ ശോഭന മക്കൾ:- രസ്ന ,രസിക, രജിഷ ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട് ആനുകാലികങ്ങളിൽ എഴുതാറുണ്ട് ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട് തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട് പ്രസിദ്ധീകരിച്ച പുസ്തകൾ:- 1, ആസുരകാലത്തോടു വിലാപം 2 ,കാൾ മാർക്സിന് 3, കണിക്കൊന്ന (ബാലസാഹിത്യം ) 4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!