ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സസ്സെക്സിലെ ഡ്യുക്കായ ഹാരി രാജകുമാരന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറി അന്വേഷണങ്ങൾ നടത്തിയെന്ന കേസിൽ നിയമ യുദ്ധം അവസാനിപ്പിക്കാനായി ഗണ്യമായ നഷ്ടപരിഹാരം ഹാരി രാജകുമാരനു നൽകുവാൻ സൺ പത്രത്തിന്റെ ഉടമ തയ്യാറായിരിക്കുകയാണ്. അതോടൊപ്പം തന്നെ തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റായ നീക്കങ്ങളിൽ ഉള്ള ആത്മാർത്ഥമായ ക്ഷമാപണവും അദ്ദേഹം നടത്തി. സൺ പത്രത്തിന്റെ ഉടമസ്ഥരായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിൽ (എൻജിഎൻ) ജോലി ചെയ്യുന്ന പത്രപ്രവർത്തകരും സ്വകാര്യ അന്വേഷകരും തൻ്റെ സ്വകാര്യജീവിതം കണ്ടെത്തുവാനായി നിയമവിരുദ്ധമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതായാണ് ഹാരി രാജകുമാരൻ ആരോപിക്കുന്നത്. ഇത് പിന്നീട് പത്രത്തിന്റെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർ മറച്ചുവയ്ക്കുകയും ചെയ്തതായി അദ്ദേഹം തന്റെ കേസിൽ വ്യക്തമാക്കിയിരുന്നു. 1996 നും 2011 നും ഇടയിൽ സൺ പത്രം നടത്തിയ ഗുരുതരമായ നുഴഞ്ഞുകയറ്റത്തിന് എൻ ജി എൻ ക്ഷമാപണം നടത്തി. അതോടൊപ്പം തന്നെ, കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പത്രത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ അന്വേഷകർ നടത്തിയതായി എൻ ജി എൻ സമ്മതിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഹാരി രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതത്തിലേക്കും ഇത്തരത്തിൽ അന്വേഷണങ്ങൾ നടത്തിയതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടിൽ തങ്ങൾ ക്ഷമാപണം നടത്തുന്നതായും അവർ വ്യക്തമാക്കി. ഹാരിയും മുൻ ലേബർ ഡെപ്യൂട്ടി ലീഡർ ആയിരുന്ന ടോം വാട്‌സണും ആയിരുന്നു 1996 മുതൽ 2011 വരെ പത്രപ്രവർത്തകരും സ്വകാര്യ അന്വേഷകരും നിയമവിരുദ്ധമായി വിവരശേഖരണം നടത്തിയെന്ന ആരോപണത്തിൽ ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെ നിയമനടപടി സ്വീകരിച്ചത്. ഇരുവർക്കും വേണ്ടിയുള്ള സെറ്റിൽമെന്റുകൾക്കായും, നിയമനടപടികൾക്കുള്ള ചിലവുകൾക്കായും ഏകദേശം 10 മില്യൺ പൗണ്ടിലധികം തുക എൻ ജി എന്നിനു ചിലവായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1996 നും 2011 നും ഇടയിൽ എൻജിഎൻ പ്രസിദ്ധീകരിച്ച 200 ലധികം ലേഖനങ്ങളിൽ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ശേഖരിച്ച വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന അവകാശവാദമായിരുന്നു രാജകുമാരൻ ഉന്നയിച്ചത്. ഹാരിക്കു പുറമെ, ടോം വാട്സനോഡും എൻ ജി എൻ മാപ്പ് അപേക്ഷിച്ചു. 2006 ൽ ഇത്തരത്തിൽ സ്വകാര്യ അന്വേഷണങ്ങൾ നടത്തിയെന്ന കുറ്റത്തിൽ എൻ ജി എന്നിലെ ജേണലിസ്റ്റുകൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതോടെ വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിനാണ് അവസാനമായിരിക്കുന്നത്.