ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തടവുകാരനുമായി വഴി വിട്ട ബന്ധത്തെ തുടർന്ന് വനിതാ ജയിൽ ജീവനക്കാരിക്ക് 16 മാസം തടവ്. വിൽറ്റ്ഷയറിലെ സാലിസ്ബറിയിൽ നിന്നുള്ള റേച്ചൽ മാർട്ടിൻ(25) എതിരെയാണ് നടപടി സ്വീകരിച്ചത്. ജയിലിൽ കഴിയുന്ന തടവുകാരൻ റെയ്മണ്ട് എബ്രഹാമുമായി ഇവർക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും ആളുകൾ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഫോൺ കൈമാറിയ സംഭവത്തിലും റേച്ചൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2020 നവംബറിനും 2021 മാർച്ചിനും ഇടയിൽ റെയ്മണ്ട് എബ്രഹാമുമായി നൂറിലധികം പ്രാവശ്യം ഫോണിൽ സംസാരിക്കുകയും വീഡിയോകൾ കൈമാറുകയും, വീഡിയോ കോൾ ചെയ്തുവെന്നും ഇവർ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളുടെ അടിവസ്ത്രങ്ങളും, ചെരുപ്പും, മറ്റ് വസ്ത്രങ്ങളുമാണ് അവർ കൈമാറിയത്.

ഓൺലൈൻ വസ്ത്ര വെബ്‌സൈറ്റുകൾക്കായി ആയിരക്കണക്കിന് പൗണ്ടുകൾ പ്രതി ചിലവാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വഴിവിട്ട ബന്ധത്തെ കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ചോദ്യത്തിന് ഞങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാമെന്നായിരുന്നു റേച്ചലിന്റെ മറുപടി. ‘ഞാൻ ആഗ്രഹിക്കുന്നതെന്തും അവൻ സാധിച്ചു തരുന്നുണ്ട്, അത് സാധനങ്ങൾ ആയാലും, മറ്റു തരത്തിൽ ആയാലും’ -റേച്ചൽ കൂട്ടിചേർത്തു. സംഭവം പിടിക്കപ്പെടും എന്നായതോടെ മൊബൈൽ ഫോൺ ഒളിപ്പിക്കാൻ ഇവർ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ടോയ്‌ലെറ്റിൽ ഒളിപ്പിച്ച ഫോൺ ഫ്ലെഷ് ചെയ്ത് കളയാനാണ് ശ്രമം നടത്തിയത്.

നൂറുകണക്കിന് കോളുകൾക്കൊപ്പം വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലൈംഗികമായി ഇരുവരും ബന്ധപ്പെട്ടിരുന്നതായും, ഡിസംബർ മാസം ഇരുവരെയും പല സാഹചര്യങ്ങളിൽ വെച്ച് കണ്ടിട്ടുണ്ടെന്നും കോടതിയിൽ പ്രോസിക്യുഷൻ വ്യക്തമാക്കി. കേസിലെ പ്രതിക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും, നിരവധി കേസുകളിൽ പ്രതിയായ ക്വട്ടെഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പറയുന്നു. പരസ്പരം സ്നേഹത്തിലായ ഇരുവരും ലൈംഗികപരമായ കാര്യങ്ങളിൽ താല്പര്യം പല സന്ദർഭത്തിൽ വെച്ചും കാണിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്നത്. ഇരുവരുടെയും പെരുമാറ്റത്തിൽ പോലും മാറ്റം പ്രകടമായിരുന്നെന്നും അധികൃതർ പറഞ്ഞു.