മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എം പിയുടെ ഭാര്യ സുനന്ദ പുഷ്കറുടെ മരണത്തില്‍ ശശി തരൂര്‍ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയനായി. രാജ്യത്ത് തന്നെ അപൂര്‍വ്വമായ അത്യാധുനിക ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്ന് ശശി തരൂര്‍ ഡല്‍ഹി പോലീസിനെ അങ്ങോട്ട് അറിയിക്കുകയായിരുന്നു.
ഭാര്യയുടെ മരണത്തില്‍ തന്റെ നേര്‍ക്കുള്ള എല്ലാ സംശയങ്ങളും ആധികാരികവും ശാസ്ത്രീയവുമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും നീക്കപ്പെടണം എന്ന നിലപാടാണ് ശശി തരൂരിന്. മുമ്പ് നുണ പരിശോധനയിലും തരൂര്‍ ഹാജരായിരുന്നു.
രാജ്യത്ത് തന്നെ രണ്ടു കേസുകളില്‍ മാത്രമാണ് ഇതിനു മുമ്പ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന നടത്തിയിട്ടുള്ളത്. ദില്ലിയിലെ ആരുഷി കൂട്ടക്കൊലക്കേസിലും കവി മധുമിതാ കൊലപാതക കേസിലുമാണ് ഈ പരിശോധന നടത്തിയത്. അതിനാല്‍ തന്നെ ശശി തരൂരിനെ ഈ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ഡല്‍ഹി പോലീസ് സി ബി ഐയിലെ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
സി ബി ഐയുടെ ലോധി കോളനിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വച്ചായിരുന്നു പരിശോധന. ഇതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ സുനന്ദ പുഷ്കര്‍ കേസിലെ ആരോപണങ്ങളില്‍ നിന്നും താന്‍ പൂര്‍ണ്ണമായി വിമുക്തനാകും എന്ന പ്രതീക്ഷയിലാണ് തരൂര്‍.
ബി ജെ പി തരൂരിനെതിരെ ഏറെ ആയുധമാക്കിയ സംഭവമായിരുന്നു സുനന്ദ പുഷ്കറുടെ മരണം. 2014 ജനു. 17 നായിരുന്നു ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്കറെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം എ ഐ സി സി സമ്മേളനത്തിലായിരുന്നു ശശി തരൂര്‍. മരണത്തിന് രണ്ടു ദിവസം സുനന്ദ തരൂരിനെതിരെ ആരോപണം ഉന്നയിച്ചു രംഗത്ത് വന്നതാണ് മരണത്തില്‍ തരൂരിനെതിരെ ആരോപണം ഉയരാന്‍ കാരണം.
Leave a Reply