സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തി മടങ്ങിയതിന്റെ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോഴും സണ്ണി ലിയോണ്‍ ട്രോളുകള്‍ക്ക് പഞ്ഞവും ഇല്ല.  സണ്ണി ലിയോണിനെ പോലുളള വന്‍കിട താരങ്ങളെ കേരളത്തിലെത്തിയ്ക്കാന്‍ സത്യത്തില്‍ അത്രയ്ക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. കുറച്ച് പണം ചെലവഴിക്കാന്‍ മാത്രം തയ്യാറായാല്‍ മതി.

കൊച്ചിയില്‍ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ സണ്ണിലിയോണ്‍ സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്ക് കൊച്ചിയെ മാത്രമല്ല സ്തംഭിപ്പിച്ചത്. ആളുകളെ കുത്തൊഴുക്ക് കണ്ട് സണ്ണിലിയോണും കേരളക്കരയും മൊത്തമായി സ്തംഭിച്ചു.

ആ വരവിന് സണ്ണിലിയോണ്‍ വാങ്ങിയ പ്രതിഫലം അറിയണോ? 14ലക്ഷം!!. ഒപ്പം മുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബിസിനസ് ക്ലാസ് വിമാനടിക്കറ്റുകളും സണ്ണിയ്ക്ക് വേണ്ടി ഉദ്ഘാടനം സംഘടിപ്പിച്ചവര്‍ നല്‍കി. രണ്ടു ദിവസത്തിനിടെ സണ്ണി തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദർശനത്തെപ്പറ്റി ചെയ്തത്.

പിന്നെ എല്ലാത്തിനും ഉപരി ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം.ഇങ്ങനെ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല. അതിനാണ് സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികള്‍. അവരുമായി ബന്ധപ്പെട്ടാല്‍ ഏത് താരത്തേയും കേരളത്തിന്റെ മണ്ണില്‍ ഇറക്കാം.കേരളത്തിലെ തന്നെ പല സൂപ്പര്‍ സ്റ്റാറുകളും ഇത്തരം ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്.