മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഈ സംഭവം നിര്‍മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്. മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ സണ്ണിയുടെ ഐറ്റം ഡാന്‍സ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. എന്നാല്‍, സിനിമയുടെ അണിയറക്കാര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ