ഭൂമി തട്ടിപ്പ് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍. സുനില്‍ ഗോപിയാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. തട്ടിപ്പിലൂടെ സ്ഥലവില്‍പന നടത്തി 97 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ആധാരം റദ്ദാക്കിയത് മറച്ചു വെച്ച് സ്ഥലം കോയമ്പത്തൂര്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്സുനില്‍ കോയമ്പത്തൂര്‍ നവക്കരയില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ആധാരം പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തു. ഇത് മറച്ചുവച്ചാണ് സുനില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന്‍ എന്നയാള്‍ക്ക് സ്ഥലം വിറ്റത്. രജിസ്‌ട്രേഷന്‍ സമയത്താണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിയുന്നത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു.
Leave a Reply