തൃശൂർ: തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന് കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ടി.എൻ.പ്രതാപൻ. ആർഎസ്എസിന്റെ പ്രവർത്തനം ശക്തമായിരുന്നു. ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാം. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും പ്രതാപൻ വ്യക്തമാക്കി.
കെപസിസി യോഗതത്തിലാണ് തന്റെ ജയ സാധ്യത സംബന്ധിച്ച് പ്രതാപൻ ആശങ്കയറിയിച്ചത്. വിചാരിക്കാത്ത അടിയൊഴുക്കുകൾ മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ടാകാമെന്നു പറഞ്ഞ പ്രതാപൻ ഒരുപക്ഷേ നെഗറ്റീവ് വാർത്തയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ യോഗത്തിൽ പങ്കെടുത്ത മറ്റ് സ്ഥാനാർഥികളെല്ലാം ഉറച്ച വിജയപ്രതീക്ഷയിലാണ്. ടി.എൻ.പ്രതാപൻ ഇത്തരത്തിലൊരു ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് നേതാക്കൾക്കെല്ലാം ടി.എൻ.പ്രതാപൻ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ പ്രചാരണ രംഗത്ത് പലരും സജീവമല്ലെന്ന പരാതി തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. പാലക്കാട് സ്ഥാനാര്‍ഥിക്കെതിരെയും പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കെപിസിസി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന കണക്കുകൂട്ടൽ യുഡിഎഫ് പുറത്ത് വിട്ടതിനു പിന്നാലെയാണ് ഉറച്ച സീറ്റെന്ന് കുതിയിരുന്ന തൃശൂർ സംബന്ധിച്ച് ആശങ്കയറിയിച്ച് പ്രതാപൻ രംഗത്തെത്തിയത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, പാർലമെന്റ് നിയോജക മണ്ഡലം സ്ഥാനാർഥികൾ എന്നിവരാണ് പങ്കെടുക്കുന്നത്.
Leave a Reply