സുശാന്ത് സിങ് തന്റെ മകനായി ജനിക്കുമെന്ന് രാഖി സാവന്ത്. സുശാന്ത് തന്നെയാണ് സ്വപ്നത്തിൽ പ്രത്യക്ഷനായി ഇക്കാര്യം പറഞ്ഞതെന്നും രാഖി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കങ്കണയും രാഖിയും മാത്രമാണ് തന്റെ കൂടെ നിന്നതെന്നും സിനിമ ഒരുപാട് തന്നത് പോലെ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും സുശാന്ത് പറഞ്ഞതായി രാഖി പറയുന്നു. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണമെന്നും രാഖി ആവശ്യപ്പെട്ടു.

രാഖിയുടെ വാക്കുകളിങ്ങനെ..ഒരു സന്തോഷ വാർത്ത പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്നത്തിൽ ഒരാള്‍ എന്റെ അരികിൽ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗർഭപാത്രത്തിലൂടെയാകും ഞാൻ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു.

എനിക്ക് ആൺകുട്ടിയാണെങ്കിൽ അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാൻ ആകെ വിയർത്തു. നിങ്ങൾ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു.

ഒരുപാട് കാര്യങ്ങൾ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ‘സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളിൽ നിന്ന് എന്നെ പുറത്താക്കി, പാർട്ടികളിൽ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യിൽ സിനിമകളില്ലായിരുന്നു. പിന്നെ ഞാൻ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ട്.’–സുശാന്ത് എന്നോട് പറഞ്ഞു.

വെളുപ്പിന് നാല് മണിക്ക് ആണ് ഞാൻ സ്വപ്നം കണ്ടത്. ഇത് സത്യമാകും. എന്റെ ഫോണിൽ ഉണ്ടായിരുന്ന നിർമാതാക്കളുടെ നമ്പറിലേയ്ക്ക് സുശാന്ത് മെസേജ് അയച്ചു. നിങ്ങൾ നിർമിക്കുന്ന സിനിമകളിൽ എല്ലാം രാഖി സാവന്തിന്റെ ഐറ്റം ഡാൻസ് വയ്ക്കണമെന്നായിരുന്നു ആ മെസേജ്. കരൺ ജോഹറിന്റെ കൂടെയും സൽമാൻഖാന്റെ കൂടെയും സിനിമ ചെയ്യണമെന്നത് സുശാന്തിന്റെ ആഗ്രഹമായിരുന്നു. ചിച്ചോരെയ്ക്ക് ഫിലിംഫെയർ അവാർഡ് നൽകാത്തതിലും സുശാന്തിന് വിഷമമുണ്ട്. ആ അവാർഡ് വീണ്ടും കൊടുക്കണം. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

 

View this post on Instagram

 

A post shared by Rakhi Sawant (@rakhisawant2511) on