തന്റെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ കാമുകനെ വകവരുത്താൻ 64കാരി സിലിക്കൺ മാഫിയയിൽ നിന്നുള്ള കൊലയാളി സംഘത്തെ ഏർപ്പാടാക്കി. സിസിലിയൻ കൊലയാളികൾ ഈ മനുഷ്യനെ ജീവനോടെ ഒരു തൂണില്‍ കോൺക്രീറ്റ് ചെയ്തു. പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അൽബേനിയയിൽ നിന്നുള്ള ലാമാജി ആസ്ട്രിഡ് എന്ന 41കാരനാണ് കോൺക്രീറ്റ് ചെയ്യപ്പെട്ടത്. 2013 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇറ്റലിയിലെ സിസിലിയിൽ മാഫിയാ വിരുദ്ധ അന്വേഷകരാണ് ഈ കേസ് തെളിയിച്ചത്. സെനഗോയിലെ ഒരു വീട്ടിലെ തൂണില്‍ ലാമാജിയുടെ മൃതദേഹം കണ്ടെത്തിയത്.

നാല് സിസിലിയൻ കൊലയാളികൾ ചേർന്നാണ് കൊല നടത്തിയത്. കാൽറ്റാനിസ്സെറ്റയിലെ റീസിയിലുള്ള ഒരു വൻ മാഫിയാ ‘ഫാമിലി’യിലെ കൊലയാളികളാണ് ഇവരെന്നാണ് വിവരം. കൊലപാതകത്തിനും മൃതദേഹം ഒളിപ്പിച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ക്വൊട്ടേഷൻ നൽകിയ സ്ത്രീ ഇതിനിടെ രാജ്യം വിടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്തു.

ഈ സ്ത്രീയുടെ സ്വർണം കാമുകൻ മോഷ്ടിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പൊറുക്കാൻ മനസ്സില്ലാതിരുന്ന ഇവർ റീസി മാഫിയയുമായി ബന്ധപ്പെടുകയായിരുന്നു. മാഫിയ തലവൻ കൊലയ്ക്ക് സമ്മതിക്കുകയും വടക്കൻ ഇറ്റലിയിലേക്ക് ഇവരെത്തി കൊല നടത്തുകയുമായിരുന്നു.

തൂണിൽ അവശേഷിച്ചിരുന്ന ലാമാജിയുടെ വസ്ത്രങ്ങൾ വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്താണ് സിസിലിയൻ മാഫിയ ?

ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള സംഘടിത കുറ്റവാളി സംഘങ്ങളാണ് സിസിലിയൻ മാഫിയ എന്നറിയപ്പെടുന്നത്. പല സംഘങ്ങളാണെങ്കിലും ഇവർക്ക് പൊതുവായ പെരുമാറ്റച്ചട്ടങ്ങളും സംഘടനാ രീതികളുമുണ്ട്. ഇക്കാരണത്താൽ തന്നെ ഇവരെ തകർക്കുക എന്നത് സർക്കാർ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഫാമിലി, ഗോത്രം തുടങ്ങിയ പേരുകളിലാണ് ഓരോ സംഘവും അറിയപ്പെടുക.

ഓരോ പ്രദേശത്തും ഇവരിലോരോ സംഘവും ആധിപത്യം സ്ഥാപിച്ചിരിക്കും. അവിടുത്തെ കാര്യങ്ങളിൽ ഇവർക്കായിരിക്കും അന്തിമ തീരുമാനം. പരമാധികാരമുള്ള ഈ പ്രദേശങ്ങളിലോരോന്നിലും ഇതര സംഘങ്ങൾ ഇടപെടരുതെന്നത് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. കാനഡ, യുഎസ് എന്നിവിടങ്ങളിലും ഈ സംഘങ്ങൾക്ക് വേരുകളുണ്ട്.

അധികാരവർഗത്തിന്റെ ഉന്നതങ്ങളിലുള്ളവർക്ക് ഈ മാഫിയയുമായി ബന്ധമുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഉദാഹരണത്തിന് ഏഴുതവണ പ്രധാനമന്ത്രിയായിട്ടുള്ള ഗ്വില്ലോ ആൻഡ്രിയോട്ടിക്ക് സിസിലിയന്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കപ്പെട്ടിരുന്നു.

സിസിലിയക്കാരായ പുരുഷന്മാർക്കു മാത്രമാണ് ഈ ‘ഫാമിലി’കളിലേക്ക് പ്രവേശനം കിട്ടുക. പൊലീസ് ഓഫീസർമാർ, ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരുമായി യാതൊരു ബന്ധവും ഇവർക്കുണ്ടാകാൻ പാടില്ലെന്നുണ്ട്. 16 വയസ്സു മുതലുള്ളവർക്കാണ് സംഘടനകൾ പ്രവേശനം നൽകുക.