ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പട്ടാപ്പകല്‍ ആയുധവുമായി പരിഭ്രാന്തി പരത്തുകയും ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. ഇയാളുടെ കുത്തേറ്റ മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിലാണ്. ആയുധവുമായി നിരത്തിലൂടെ നടന്ന അക്രമി മുന്നില്‍ കണ്ട പലരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് കൊലപാതക പ്രവണതയുമായി യുവാവ് കിങ് സ്ട്രീറ്റ് നഗരത്തിലെത്തിയത്. തുടര്‍ന്നാണ് അക്രമ പരമ്പര തന്നെ നടന്നത്. നിരവധിപേരെ യുവാവ് ആക്രമിച്ചതകായാണ് വിവരം. അതിവേഗത്തില്‍ അക്രമം നടത്തി മറയുന്ന യുവാവ് നഗരത്തിലാകെ ഭീതി പരത്തി. വിവരമറിഞ്ഞെ്തിയ പൊലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ യോക്ക് സ്ട്രീറ്റിലൂടെ ആയുധമേന്തി ഒരു യുവാവ് നടന്നുപോകുന്നുവെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് അവിടെവച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീപത്തെ ഹോട്ടലില്‍നിന്ന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. എന്താണ് ആക്രമണത്തിന് കാരണം എന്നത് വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് ഭീകരബന്ധം ഉള്ളതായാണ് സൂചന. ഇയാളെ ചോദ്യംചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ. നഗരത്തില്‍ ഇപ്പോഴും പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് സുരക്ഷാഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.