എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഡിജിപി ടി പി സെൻകുമാർ. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സെൻകുമാറിന്റെ ആരോപണങ്ങൾ. എസ്എൻഡിപി ട്രസ്റ്റിന്‍റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുൻ ഡിജിപി എസ്എൻ മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ, കോളജ് അഡ്മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും പറഞ്ഞു.

വാർത്താ സമ്മേളനത്തിലെ പ്രധാന ആരോപണങ്ങൾ-

എസ്‍‌എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെ. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു.

എസ്എൻഡിപി ട്രസ്റ്റിന്‍റെ ശാഖകൾ പലതും വ്യാജം.

വെള്ളാപ്പള്ളിയെ എതിർക്കുന്ന ശാഖകളെ വിഭജിക്കുകയോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ‌ഭരണത്തിന് കീഴിലാക്കുകയോ ചെയ്യുകയാണ് രീതി.

എസ്എൻഡിപി ട്രസ്റ്റിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി കൈപ്പറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ പണമിടപാടിനെ കുറിച്ച് എൻഫോഴ്സമെന്‍റ് വിഭാഗം അന്വേഷിക്കണം.

ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെള്ളാപ്പള്ളി പണമുണ്ടാക്കുകയാണ്.

എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു.

മൈക്രോ ഫിനാൻസിൻ നിന്നും പണം എടുത്ത് വട്ടപ്പലിശയ്ക്ക് കൊടുക്കുന്നു.

ശിവഗിരി തീർഥാടനത്തിനു 100 രൂപവീതം എസ്എൻഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെ.

ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാകണം. ഇതിലെ ഇടപെടൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ വെളിപ്പെടുത്തൽ നടത്തും.