ഹൈദരാബാദ് : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ബി .ജെ. പി എംഎല്‍എ ടി രാജസിങ്ങ്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം. തെലങ്കാനയിലെ ബിജെപി എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ മജ് ലിസ് ബചാവോ തെഹ് രീക് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദാബിര്‍പുര പൊലീസ് സ്റ്റേഷന്‍ എംഎല്‍എയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

രാജസിങ്ങിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ, രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി ഉമാഭാരതി വീണ്ടും രംഗത്തെത്തി.രാമക്ഷേത്ര നിര്‍മ്മാണത്തെ ഏറെ അഭിമാനകരമായാണ് കാണുന്നതെന്ന് ഉമാ ഭാരതി അഭിപ്രായപ്പെട്ടു.