chicken
ലണ്ടന്‍: കെഎഫ്‌സിയുടെ യുകെയിലെ നിരവധി സ്റ്റോറുകള്‍ ചിക്കന്‍ സപ്ലൈ നിലച്ചതിനാല്‍ അടച്ചു. സ്റ്റോറുകളില്‍ ചിക്കന്‍ എത്തിക്കാനുള്ള സംവിധാനത്തിലുണ്ടായ തകരാറാണ് 600ഓളം സ്‌റ്റോറുകള്‍ അടച്ചു പൂട്ടാന്‍ കാരണമായത്. 900 ഔട്ട്‌ലെറ്റുകളാണ് കെഎഫ്‌സിക്ക് യുകെയില്‍ ഉള്ള്. തുറന്നിരുന്ന 292 ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ചിക്കന്‍ ഇല്ലാതിരുന്നതിനാല്‍ മെനുവില്‍ ഉള്ള വിഭവങ്ങള്‍ എല്ലാം നല്‍കാനും സാധിച്ചില്ല. പല റെസ്‌റ്റോറന്റുകളും പ്രവൃത്തിസമയം വെട്ടിക്കുറയ്ക്കുകയും ചെയ്തു. പുതിയ ഡെലിവറി പാര്‍ട്‌നറായ ഡിഎച്ച്എലിന് നേരിട്ട പ്രാഥമിക പ്രശ്‌നങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. യുകെയിലെ 900ത്തോളം വരുന്ന ഔട്ട്‌ലെറ്റുകളിലേക്ക് ഫ്രഷ് ചിക്കന്‍ എത്തിക്കുക എന്ന വലിയ ജോലിയാണ് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ ഈ ജോലിയേറ്റെടുത്ത പുതിയ കമ്പനിക്ക് ആദ്യ ഘട്ടത്തില്‍ അതിന് സാധിക്കാതെ വരികയായിരുന്നു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അതുകൊണ്ടുതന്നെ സ്റ്റോറുകള്‍ ഭൂരിപക്ഷവും അടഞ്ഞുകിടക്കുകയോ തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ത്തന്നെ എല്ലാ മെനുവും ലഭ്യമല്ലെന്നും കെഎഫ്‌സി പ്രസ്താവനയില്‍ പറഞ്ഞു. ഡിഎച്ച്എല്‍, ഫുഡ്‌സര്‍വീസ് ലോജിസ്റ്റിക്‌സ് പ്രൊവൈഡറായ ക്യുഎസ്എല്‍ എന്നിവയുമായിച്ചേര്‍ന്ന് ഡെലിവറി ചെയിന്‍ ആരംഭിക്കാനുള്ള ധാരണ നവംബറിലാണ് കെഎഫ്‌സി ഒപ്പുവെച്ചത്.
ബേസില്‍ ജോസഫ് ചേരുവകള്‍ 1 ചിക്കന്‍ 1 കിലോ (boneless will be better) 2 മഞ്ഞള്‍പൊടി 1 ടി സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് 2 ടി സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ 2 ടി സ്പൂണ്‍ തൈര് 100 ml ഗരം മസാല 2 ടി സ്പൂണ്‍ കുമിന്‍ പൌഡര്‍ 2 ടി സ്പൂണ്‍ 3 സബോള 3 എണ്ണം 4 റ്റൊമാറ്റൊ puree 4 റ്റൊമാറ്റൊയുടെ 5 ക്യാഷു നട്ട് 150 ഗ്രാം (പാലില്‍ കുതിര്‍ത്ത് അരച്ചത് ) 6 ബട്ടര്‍ 4 സ്പൂണ്‍ 7 ഫ്രഷ് ക്രീം 100 മില്ലി 8 സ്പ്രിംഗ് ഓണിയന്‍ (ഗാര്‌നിഷ് ചെയ്യുവാന്‍ ) 9 ഉപ്പ് ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചിക്കന്‍ കഷണ ങ്ങള്‍ ആക്കി മുറിച്ചു അര ടി സ്പൂണ്‍ മഞ്ഞള്‍പൊടി ,1 ടി സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ ,1 ടി സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്,തൈര്, 1 ടി സ്പൂണ്‍ കുമിന്‍ പൌഡര്‍ , 1 ടി സ്പൂണ്ഗംരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് marinate ചെയ്തു കുറഞ്ഞത് 1 മണിക്കുര്‍ എങ്കിലും refregerate ചെയ്യുക . ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ചോപ്‌ചെയ്ത സബോള വഴറ്റുക. സബോള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ബാക്കിയുള്ള അര ടി സ്പൂണ്‍ മഞ്ഞള്‍പൊടി , 1 ടി സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ , 1 ടി സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, 1 ടി സ്പൂണ്‍ കുമിന്‍ പൌഡര്‍ , 1 ടി സ്പൂണ്ഗമരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. വഴറ്റിയ സബോള തണുത്തു കഴിയുമ്പോള്‍ അരച്ച് എടുത്ത് അതേ പാനില്‍ തന്നെ വീണ്ടും ചൂടാക്കി അതിലേയ്ക്ക് ചിക്കന്‍ ചേര്‍ത്ത് കുക്ക് ചെയ്യുക .ചിക്കന്‍ പകുതി വേകുമ്പോള്‍ അതിലേയ്ക്ക് റ്റൊമറ്റൊ puree ചേര്‍ത്ത്ചിക്കന്‍ പൂര്ണമായും കുക്ക് ചെയ്യുക .അവസാനമായി അരച്ചു വച്ച cashew nut paste ചേര്‍ക്കുക. gravy കുറുകി കഴിയുമ്പോള്‍ ക്രീമും സ്പ്രിംഗ് ഒനിയനും കൊണ്ട് ഗാര്‍നിഷ് ചെയ്തു ചൂടോടെ വിളമ്പുക basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്        
സെന്‍സ് ജോസ് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ജിന്‍ജര്‍  ചിക്കന്‍ പുലാവ് ആണ് ഇന്നു ഇവിടെ അവതരിപ്പിക്കുന്നത്. ഇതിനാവശ്യമായ ചേരുവകള്‍
1. നെയ്യ് - 3 ടീസ്പൂണ്‍
2. പഞ്ചസാര- 1 ടീസ്പൂണ്‍
3. പട്ട             -2
4. ഗ്രാമ്പു   -6-
5. സവാള-3
6. ഇഞ്ചി അരച്ചത്‌- 1ടീസ്പൂണ്‍
7. വെളുത്തുള്ളി അരച്ചത്‌ - 1 ടീസ്പൂണ്‍
8. തക്കാളി- 2
9. വെള്ളം- 4 കപ്പ്‌
10. ചിക്കന്‍ ക്യുബ്സ്‌ - 2
11. ബോണ്‍ലെസ്സ് ചിക്കന്‍ - 500 ഗ്രാം
12. ബസ്മതി അരി  - 2 കപ്പ്‌
13. ഉപ്പ്  ആവശ്യത്തിന്‌
 പാകം  ചെയ്യുന്ന  വിധം 
1 നെയ്യ്  ഒരു പാത്രത്തില്‍ ചൂടാക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി അലിയിച്ചു ഇളം ബ്രൌണ്‍ നിറമാക്കുക.
2. ഇതിലേക്കു പട്ട, ഗ്രാമ്പു, സവാള എന്നിവ ചേര്‍ത്ത് വഴറ്റി  മൂപ്പിക്കുക.
3. ഇതില്‍ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കുക
4. തക്കാളി കഷണങ്ങള്‍  ചേര്‍ത്ത് 5 മിനിറ്റ് വഴറ്റി നാലു കപ്പ്‌ വെള്ളവും  ചിക്കന്‍ ക്യുബ്സ്, ഇറച്ചി കഷണങ്ങള്‍, അരി എന്നിവ ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് പാത്രം അടച്ചു വേവിക്കുക. വെള്ളം വറ്റി ചോറ് പാകത്തിന് വെന്തുകഴിഞ്ഞാല്‍  ജിന്‍ജര്‍ ചിക്കന്‍പുലാവ് തയ്യാര്‍.
                            നിങ്ങളെല്ലാവരും എളുപ്പത്തില്‍  ഉണ്ടാക്കാവുന്ന ഈ  രുചികരമായ വിഭവം  ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.
cense
.
.
നനീട്ടനില്‍ മാതാ കാറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്ന സെന്‍സ് ജോസ് കൈതവേലില്‍ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം എത്തിച്ച് നല്‍കുന്നതിലൂടെ യു.കെ  മലയാളികള്‍ക്ക് സുപരിചിതനാണ്.
RECENT POSTS
Copyright © . All rights reserved