back to homepage

Tag "nurse"

NHS നഴ്‌സായ ഭാര്യയുടെ ചോദ്യങ്ങൾക്കു പുലബന്ധം പോലുമില്ലാത്ത മറുപടികൾ വന്നത് ആരോഗ്യ പ്രശ്ങ്ങൾ ഒന്നും കാണിക്കാത്ത കൊറോണ ബാധിതനായ ഭർത്താവിൽ നിന്നും… അപകടം മനസ്സിലാക്കിയ ഭാര്യയുടെ 999 ഫോൺ വിളിയിൽ തിരിച്ചുപിടിച്ചത് ഭർത്താവിനെയും ഒപ്പം തിരിച്ചറിവാകാത്ത രണ്ട് കുട്ടികളുടെ രക്ഷകനെയും… 0

ഇപ്‌സ് വിച്ച്: യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കാത്ത ഒരു ഒരു വർഷമായിരുന്നു 2020… കൊറോണയെന്ന ഭീകരനാണ് ഇതിലെ കേന്ദ്രബിന്ദു… 2020 മാർച്ചിലാണ്‌ ആദ്യമായി യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്… രോഗം എന്തെന്നും എങ്ങനെയെന്നും ഒരു പിടിയും ഇല്ലാത്ത

Read More

അയർലണ്ടിൽ മലയാളി നേഴ്‌സായ പെരിന്തല്‍മണ്ണ സ്വദേശി സോള്‍സണ്‍ സേവ്യര്‍ മരണമടഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നടന്ന മരണത്തിൽ വിശ്വസിക്കാനാവാതെ പ്രവാസി മലയാളി സമൂഹം   0

വെക്‌സ്‌ഫോര്‍ഡ് : കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 )യാണ് വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വൈകിട്ട് നിര്യാതനായത്. കൊറോണ വൈറസ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ

Read More

പ്രശസ്ത ഗായകൻ ശ്രീ. വിധു പ്രതാപിൻറെ നേതൃത്വത്തിൽ നടന്ന വിധി നിർണ്ണയത്തിൽ ജാക്വിലിന്‍ മെമ്മോറിയല്‍ ‘ഓള്‍ അയര്‍ലണ്ട് ബെസ്റ്റ് ജൂനിയര്‍ സിംഗര്‍ 2020’ കിരീടം ചൂടി ഡബ്ലിനിലെ യുവപ്രതിഭയായ കുമാരി ഗ്രേസ് മരിയ ജോസ്.. 0

അയര്‍ലന്‍ഡിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്നാ സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അന്‍പതില്‍പ്പരം നവപ്രതിഭകളായ യുവഗായകര്‍ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങള്‍ ഉണര്‍ത്തിയ നിരവധി ഗാനങ്ങളാല്‍ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തില്‍ വിധികര്‍ത്താക്കളായി വന്നത് ശ്രീ.വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യര്‍, ശ്രീ. ജിന്‍സ് ഗോപിനാഥ്

Read More

കൊറോണയുടെ രണ്ടാം വരവിൽ വിറങ്ങലിച്ചു നിൽക്കുന്ന മലയാളികൾ ഉൾപ്പെയുള്ള NHS ആരോഗ്യ പ്രവർത്തകർക്ക് ഇരുട്ടടിയായി പാർക്കിംഗ് ഫീ വർദ്ധന… 200 ശതമാനം വരെ ഉയർന്ന് വാർഷിക സംഖ്യ £1440 ലേക്ക്?  0

ലണ്ടന്‍: ഒരു വശത്തു കോവിഡ് രണ്ടാമത്തെ സംഹാരതാണ്ഡവത്തിൽ വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ. കോവിദാന്തര ശമ്പളവർദ്ധനവ് നിഷേധിക്കപ്പെട്ട അല്ലെങ്കിൽ തുച്ഛമായ തുക ലഭിച്ച മലയാളികൾ ഉൾപ്പെടുന്ന നഴ്‌സിംഗ് സമൂഹം. വേതന വര്‍ധനയ്ക്ക് മടി കാണിച്ചാലും എന്‍എച്ച്എസ് സ്റ്റാഫിനെ പിഴിയാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയാണ്

Read More

അയർലണ്ടിൽ മരിച്ച നഴ്‌സായ മേരി കുര്യാക്കോസിന്  പ്രവാസി മലയാളികളുടെ യാത്രാമൊഴി; അവിശ്വസിനീയമായ മരണം നൽകിയ ദുഃഖവും നടുക്കവും വിട്ടുമാറാതെ ഐറിഷ് മലയാളികൾ  0

ഡബ്ലിന്‍: അയർലണ്ടിൽ ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും ദുഃഖം നൽകി ഡബ്ലിന് അടുത്ത് താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന് ഐറിഷ് പ്രവാസി മലയാളികളുടെ യാത്രാമൊഴി. ഇന്നലെ (തിങ്കളഴ്ച) വൈകീട്ട് നാലുമണിയോട് കൂടി മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ ആരംഭിച്ചു. കൃത്യസമയം

Read More

യുഎഇ യിൽ 210 നഴ്‌സുമാർക്ക് അവസരം . അപേക്ഷിക്കണ്ട അവസാന തീയതി ആഗസ്റ്റ് 31. 0

തിരുവന്തപുരം. യുഎഇ യിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാൻ നോർക്ക റൂട്സിനു കരാർ . എമിറേറ്റ്സ് സ്പെഷ്യൽറ്റി ആശുപത്രിയിലാണു നിയമനം . ബിഎസിസി നഴ്‌സിങ് ബിരുദവും 3 വർഷത്തെ തൊഴിൽ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം . ദുബായ് ഹെൽത്ത്

Read More

ബ്രിട്ടനില്‍ ഹെല്‍ത്ത് പ്രൊഫഷണലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന 0

യുകെയില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, നഴ്‌സിംഗ് അസോസിയേറ്റുമാര്‍ എന്നിവരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 8000 പേരാണ് ഈ ജോലികള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. 5000ത്തിലേറെപ്പേര്‍ക്ക് യുകെയില്‍ തന്നെയാണ് പരിശീലനം നല്‍കിയത്. ഇതോടെ പ്രൊഫഷണലുകളുടെ എണ്ണം 698,237 ആയി ഉയര്‍ന്നു. ഇവരില്‍ 23,500 പേര്‍ ആദ്യമായാണ് ജോലിക്കായി രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ജോലി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്തു നിന്ന് എത്തുന്ന നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷണലുകളുടെ എണ്ണത്തില്‍ 126 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

ബ്രെക്‌സിറ്റെന്നാല്‍ ബ്രെക്‌സിറ്റ് എന്നു തന്നെയാണ് അര്‍ത്ഥം! നിങ്ങള്‍ വീട്ടില്‍ പോകൂ! വിദേശിയെന്ന് തെറ്റിദ്ധരിക്കപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ 0

യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ സ്ലീപ്പിംഗ് പോഡില്‍ അല്‍പ സമയം മയങ്ങുകയായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഉണര്‍ന്നപ്പോള്‍ ലഭിച്ചത് വിദ്വേഷം നിറഞ്ഞ കുറിപ്പ്. വിദേശിയാണെന്ന് തെറ്റിദ്ധരിച്ച് ആരോ സ്ലീപ്പിംഗ് പോഡില്‍ കുറിപ്പ് നിക്ഷേപിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സ്വദേശിനിയായ ഷാര്‍ലറ്റ് ബ്രിയന്‍ എന്ന 21കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഈ കുറിപ്പു കണ്ടപ്പോള്‍ ആദ്യമുണ്ടായത് ആശ്ചര്യമായിരുന്നു. ‘ആദ്യം നിങ്ങള്‍ ഞങ്ങളുടെ ജോലികള്‍ തട്ടിയെടുത്തു. ഇപ്പോള്‍ ഞങ്ങളുടെ പോഡുകള്‍ പോലും തട്ടിയെടുക്കുകയാണ്. ബ്രെക്‌സിറ്റെന്നാല്‍ ബ്രെക്‌സിറ്റ് എന്നുതന്നെയാണ് അര്‍ത്ഥമെന്നും നിങ്ങള്‍ വീട്ടില്‍പ്പോയി കിടന്നുറങ്ങൂ എന്നുമാണ് പേപ്പര്‍ തുണ്ടില്‍ എഴുതിയ കുറിപ്പിലുണ്ടായിരുന്നത്.

Read More

ഡോക്ടറാണെന്ന് കള്ളം പറഞ്ഞ് എന്‍എച്ച്എസിനെ കബളിപ്പിച്ച 52 കാരനായ നഴ്‌സിന് അഞ്ചു വര്‍ഷം തടവ്; ഇയാള്‍ തട്ടിയെടുത്തത് മൂന്നര ലക്ഷം പൗണ്ട് 0

സി.വിയില്‍ ഡോക്ടറാണെന്ന് കള്ളം പറഞ്ഞ് എന്‍എച്ച്എസിനെ കബളിപ്പിച്ച നഴ്‌സിന് അഞ്ചു വര്‍ഷം തടവ്. ചെഷയര്‍ സ്വദേശിയായ ഫിലിപ്പ് ഹഫ്ടണ്‍ എന്ന 52 കാരനാണ് ശിക്ഷ ലഭിച്ചത്. നഴ്‌സിംഗ് യോഗ്യത മാത്രമുള്ള ഇയാള്‍ താന്‍ ഒരു ഡോക്ടറാണെന്നായിരുന്നു സിവിയില്‍ കാട്ടിയിരുന്നത്. എന്‍എച്ച്എസിനെ ഈ വിധത്തില്‍ കബളിപ്പിച്ച് ജോലി നേടിയ ശേഷം ബിസിനസ് ട്രിപ്പുകള്‍ എന്ന പേരില്‍ വിദേശയാത്രകള്‍ നടത്തുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്തു. മൂന്നര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസില്‍ നിന്ന് ഇവയ്ക്കായി ഇയാള്‍ വാങ്ങിയത്. 17 മാസത്തോളം ഇയാള്‍ എന്‍എച്ച്എസ് ജോലിയില്‍ തുടര്‍ന്നിരുന്നു. സൈന്യത്തില്‍ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ യോഗ്യതകള്‍ ഏറെയുണ്ടെന്നുമൊക്കെയാണ് ഇയാള്‍ കള്ളം പറഞ്ഞത്.

Read More

യുകെയിൽ നഴ്സുമാർക്ക് എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് മാനദണ്ഡത്തിൽ ഇളവ് വരുത്തി. റൈറ്റിംഗിന് ഇനി 6.5 സ്കോർ മതിയെന്നു ശുപാർശ. ഇന്ത്യൻ നഴ്സുമാർക്ക് സുവർണാവസരം. 0

ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്.

Read More