സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ നഷ്ടങ്ങളുടെ കണക്കുകൾക്ക് ഒരു അറുതിയായി എന്ന് കരുതിയിരിക്കെ വീണ്ടും ആശുപത്രി കാർ പാർക്കിൽ സാമൂഹ്യ വിരുദ്ധരുടെ നെറിവുകേടിൽ പെട്ടുപോയത്‌ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി കുടുംബത്തിന്റെ കാർ. റോയൽ സ്റ്റോക്ക് ആശുപത്രിയിൽ സീനിയർ കെയർ ആയി ജോലി ചെയ്യുന്ന ഫിലിപ്പ് മാത്യുവിന്റെ കാർ ആണ് തച്ചുടച്ചത്. ഇതേ ആശുപത്രിയിലെ തന്നെ നഴ്‌സായിട്ടാണ് ഫിലിപ്പിന്റെ ഭാര്യയും ജോലി ചെയ്യുന്നത്.. സ്റ്റോക്കിലെ ആദ്യ കാല മലയാളികളിൽ പെട്ടവരാണ് ഫിലിപ്പും കുടുംബവും.

സംഭവം ഇങ്ങനെ… ആഗസ്ത് ഒന്നാം തിയതി ആണ് സംഭവം ഉണ്ടായിരിക്കുന്നത്. പതിവുപോലെ രാവിലെ 7:30 AM ന് ആശപത്രി കാർ പാർക്കിൽ ഇട്ടശേഷം ഫിലിപ്പും ഭാര്യയും ജോലിക്കു കയറിയത്. പന്ത്രണ്ട് മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞു പുറത്തുവന്നപ്പോൾ ആണ് തങ്ങളുടെ കാറിന്റെ അവസ്ഥ കാണുന്നതും അറിയുന്നതും. കൊറോണയുടെ ആക്രമണത്തെ ചെറുത്തുനിൽക്കുമ്പോഴും ഒരുപിടി കൊറോണ രോഗികൾ ഇപ്പോഴും ചികിസ്തയിൽ ഉണ്ട്. മൂന്നാം തരംഗം ഉണ്ടാകും എന്ന വിവരം ഉള്ളതിനാൽ ആശുപത്രിലെ ജോലി ഇപ്പോഴും നടക്കുന്നത് എല്ലാ മുന്കരുതലോടും കൂടിയാണ്.

ഇത്രയും കഠിനമായ സാഹചര്യത്തിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്തു പുറത്തുവരുമ്പോൾ ഇത്തരം കാഴ്ചകൾ ഹൃദയഭേദകം എന്നാണ് ഫിലിപ്പ് പ്രതികരിച്ചത്. ഫിലിപ്പ് ഉപയോഗിച്ചിരുന്ന നിസാൻ ക്വാഷ്‌കെയി കാറിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചിരിക്കുന്നു. അതും പട്ടാപ്പകൽ ആണ് ഇത് നടന്നിരിക്കുന്നതും, സി സി ടി വി കവറേജ് ഉള്ള ആശുപത്രി കാർപാർക്കിൽ ആണ് ഈ സംഭവങ്ങൾ ഉണ്ടായതും എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

കാറിന്റെ ഗ്ലാസ് പൊട്ടിച്ചു എങ്കിലും കാറിനുള്ളിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലാത്തതിനാൽ ഒരു മോഷണശ്രമമായി ഇതിനെ കരുതുന്നില്ല എന്നാണ് ഫിലിപ്പ് പറഞ്ഞത്. പോലീസിൽ റിപ്പോർട് ചെയ്തതനുസരിച്ചു കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവുമായി എന്തെങ്കിലും വിവരം ഉള്ളവർ പോലീസിനെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

കൊറോണയുടെ ഭീതിയാകന്നിട്ടില്ലാത്ത ഈ സമയത്തും ഇത്തരം സംവങ്ങൾ ഉണ്ടാകുന്നത് വളരെയധികം പ്രതിഷേധം ഉയർന്നു വരുന്നുവെങ്കിലും അധികാരികളിൽ നിന്നും കാര്യക്ഷമമായ നടപടികൾ ഇല്ലാത്തത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് വളം വച്ചുകൊടുക്കുകയാണ് എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. വളരെ തിരക്കേറിയ പ്രവാസ ജീവിതത്തിൽ അതും യുകെയിൽ താമസിക്കുമ്പോൾ ഇത്തരം സംവങ്ങൾ ഏതൊരു കുടുംബത്തിന്റെയും താളം തെറ്റിക്കും എന്നതിൽ ആർക്കും തർക്കമില്ല. പോലീസ് കുറ്റവാളികളെ പിടികൂടും എന്ന് തന്നെയാണ് ഫിലിപ്പ് വിശ്വസിക്കുന്നത്.

2020 ഏപ്രിൽ മാസം വരെ അഞ്ചോളം വണ്ടികളാണ് മോഷണത്തിന് ഇരയായത്. കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തും എന്ന് അധികാരികളിൽ നിന്നും ലഭിച്ച ഉറപ്പുകൾക്ക് ശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ സംഭവം.

കഴിഞ്ഞ വർഷം നടന്ന മോഷണ പരമ്പരകൾ താഴെ..

“പുര കത്തുമ്പോൾ വാഴ വെട്ടുന്ന യുകെയിലെ കള്ളൻമാർ…” ഇരകളായത് സ്റ്റോക്ക് ഓൺ ട്രെന്റിലെ അഞ്ച് മലയാളി നഴ്സുമാർ… കോവിഡിനെ പ്രതിരോധിക്കണോ അതോ കള്ളന്മാരെയോ.. ത്രിശങ്കുവിൽ ആയ സ്റ്റോക്ക് മലയാളികൾ