തായ്‌പേയ്: തായ് വാനെ ഞെട്ടിച്ചുകൊണ്ട് വന്‍ ഭൂകമ്പം. ദക്ഷണിണ തായ്‌നന്‍ നഗരത്തെ പിടിച്ചുകുലിക്കിയ ഭൂകമ്പം അനുഭവപ്പെട്ടത് ഇന്ന് പുലര്‍ച്ചെയോഠെയാണ്. 20 ലക്ഷത്തോളം പേര്‍ താമസിക്കുന്ന തായ്‌നന്‍ നഗരയാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17 നില കെട്ടിടങ്ങള്‍ വരെ നിലംപൊന്തി. ഭൂമികോപത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
രക്ഷപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ലോകത്തെ ഞെട്ടിച്ച വലിയ ഭൂകമ്പങ്ങളില്‍ ഒന്നായി മാറും ഇതെന്ന ആശങ്ക ശക്തമാണ്. തായ്‌നന്‍ നഗരത്തെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ നിലംപൊന്തി. 6200 പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് നിലംപൊന്തിയരാണ് രക്ഷാപ്രവര്‍ത്തകരെയും ഭീതിപ്പെടുത്തന്നത്. ഇവിടെ പകുതിയിലേറെപേര്‍ മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. എത്രപേര്‍ മരിച്ചെന്ന ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.
അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായാണ് തായ് വാന്‍ സെന്‍ട്രല്‍ വെതര്‍ബ്യൂറോ വ്യക്തമാക്കുന്നത്. തായ് വാന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 6.4 രേഖപ്പെടത്തിയ ഈ ഭൂചലനത്തിന് ശേഷം തുടര്‍ച്ചയായി അഞ്ച് ചലനങ്ങള്‍ കൂടി അനുഭവപ്പെട്ടു. കുടുങ്ങികിടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും 400ഓളം പേരെ രക്ഷാപവര്‍ത്തകര്‍ രക്ഷപെട്ടുത്തി. രക്ഷപെട്ടവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. ആശുപത്രികളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. വെള്ളവും വൈദ്യുതിയും മുടങ്ങിയതാനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും ദുരിതത്തിലാണ്












